തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയാണെന്ന വിവരം ക്രൈംബ്രാഞ്ച് നിയമസഭ സ്പീക്കറെ അറിയിക്കും. നിലവില്‍ എടുത്തിരിക്കുന്ന കേസിന്റെയും എഫ്ഐആറിന്റെയും വിവരങ്ങള്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന് കൈമാറും. നിയമസഭ സമ്മേളനം അടുത്തയാഴ്ച ചേരാനിരിക്കെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം..ആഗോള അയ്യപ്പസംഗമത്തിന്റെ രജിസ്ട്രേഷന് ആംരഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത്. പങ്കെടുക്കുന്നവര്‍ ശബരിമല പോര്‍ട്ടലില്‍ ഓണ്‍ലൈനായി രജിസ്ട്രേഷന് ചെയ്യണമെന്നും പിഎസ് പ്രശാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അയ്യപ്പഭക്തന്മാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. .വിവാദ വഖഫ് നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംയ്യത്തുല്‍ ഉലമ വീണ്ടും സുപ്രീംകോടതിയില്‍. നിയമത്തിന്റെ പേരില്‍ ഭൂമി പിടിച്ചെടുക്കുന്നതായും കെട്ടിടങ്ങള്‍ തകര്‍ക്കുന്നതായും സമസ്ത നല്കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു..ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമര്‍ശനവുമായി പന്തളം കൊട്ടാരം. സംഗമം കൊണ്ട് സാധാരണ ഭക്തര്‍ക്ക് എന്തു ഗുണമെന്നും യുവതി പ്രവേശത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും 2018ല്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും പന്തളം കൊട്ടാരം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു..കൊച്ചിയിലെ ബാറില്‍ ബാറില്‍ സിനിമാ സ്റ്റൈല്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. സിസിടിവി ക്യാമറയില്‍ സ്പ്രേ പെയിന്റ് അടിച്ച ശേഷമാണ് വെലോസിറ്റി ബാറിലെ മുന്‍ ജീവനക്കാരന് വൈശാഖ് 10 ലക്ഷം കവര്‍ന്നത്. ധരിച്ച ഷര്‍ട്ടിന്റെ അടയാളം പിന്തുടര്ന്നാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍ നിന്ന് അഞ്ച് ലക്ഷം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates