കാറില്‍ ഇടിച്ചു, സ്‌കൂട്ടറും ബൈക്കും ഇടിച്ചുതെറിപ്പിച്ചു; ജീപ്പ് കടയിലേക്ക് പാഞ്ഞുകയറി; രണ്ടുപേര്‍ക്ക് പരിക്ക്

പന്തളത്തു നിന്നും അടൂര്‍ ഭാഗത്തേക്ക് പോയ ജീപ്പാണ് അപകടമുണ്ടാക്കിയത്
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍
Updated on
1 min read

പത്തനംതിട്ട: നിയന്ത്രണം വിട്ട് ജീപ്പ് മൂന്നു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി. പന്തളം കൂരമ്പാല പാറമുക്കിലാണ് സംഭവം. അപകടത്തില്‍ ഇരുചക്രവാഹനയാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. 

പന്തളത്തു നിന്നും അടൂര്‍ ഭാഗത്തേക്ക് പോയ ജീപ്പാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട ജീപ്പ് എതിര്‍ദിശയില്‍ വന്ന മൂന്നു വാഹനങ്ങളിലാണ് ഇടിച്ചത്. ആദ്യം ഒരു കാറില്‍ ഇടിച്ച ജീപ്പ്, തുടര്‍ന്ന് ഒരു സ്ത്രീ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ചിട്ടു, പിന്നാലെ ഒരു മോട്ടോര്‍ ബൈക്കിലും ഇടിച്ചു. 

ഇതിനുശേഷം സമീപത്തെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ജീപ്പ് ഓടിച്ചത് ചെങ്ങന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആണെന്നാണ് വിവരം. ഇരുചക്രവാഹനയാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌കൂട്ടര്‍ യാത്രിക ആര്യ, ബൈക്ക് യാത്രക്കാരനായ കൊല്ലം സ്വദേശി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബൈക്ക് യാത്രികന്റെ തലയ്ക്ക് സാരമായ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSRTC Refutes Reports of Converting Ordinary Buses to City Fast Services
Minister K Muraleedharan
Air India Express
M A Baby
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com