പരശുറാം, പുനലൂർ എക്സ്പ്രസുകൾ ട്രാക്കിലേക്ക്; മൂന്ന് ട്രെയിനുകൾ കൂടി സ്പെഷ്യലായി ഓടും

പരശുറാം, പുനലൂർ എക്സ്പ്രസുകൾ ട്രാക്കിലേക്ക്; മൂന്ന് ട്രെയിനുകൾ കൂടി സ്പെഷ്യലായി ഓടും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

കൊച്ചി: കേരളത്തിൽ കൂടുതൽ ട്രെയിനുകൾ സ്പെഷ്യലായി ഓടിക്കാൻ റെയിൽവേ ബോർഡ് അനുമതി. നാഗർകോവിൽ– മംഗളൂരു പരശുറാം, കണ്ണൂർ– കോയമ്പത്തൂർ എക്സ്പ്രസ്, ഗുരുവായൂർ– പുനലൂർ എക്സ്പ്രസ് എന്നിവ സ്പെഷ്യലായി ഓടിക്കാനാണ് റെയിൽവേ ബോർഡ് അനുമതി നൽകിയിരിക്കുന്നത്. 

ഇതിൽ ഗുരുവായൂർ ട്രെയിനിനു നേരത്തെ അനുമതി ലഭിച്ചിരുന്നെങ്കിലും കോച്ചുകളുടെ കുറവു മൂലം സർവീസ് ആരംഭിച്ചിരുന്നില്ല. കോച്ചുകളുടെ വാർഷിക അറ്റകുറ്റപ്പണി നടത്തുന്നതിൽ മെക്കാനിക്കൽ വിഭാഗം സമയക്രമം പാലിക്കാത്തതാണു കോച്ച് ക്ഷാമത്തിന് കാരണം. പരശുറാം ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകാതെ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com