പരവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തൂങ്ങിമരിച്ച നിലയില്‍; ജോലി സമ്മര്‍ദമെന്ന് ബന്ധുക്കള്‍

ഇന്ന് രാവിലെ 11 നും 12.30 നും ഇടയിലാണ് മരണം നടന്നതെന്നാണ് കരുതുന്നത്.
അഡ്വ. എസ് അനീഷ്യ/ ഫോട്ടോ: ഫെയ്‌സ്ബുക്ക്
അഡ്വ. എസ് അനീഷ്യ/ ഫോട്ടോ: ഫെയ്‌സ്ബുക്ക്
Updated on: 
1 min read

കൊല്ലം: പരവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരവൂര്‍ നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിയിലാണ് അഡ്വ. എസ് അനീഷ്യ(41)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇന്ന് രാവിലെ 11 നും 12.30 നും ഇടയിലാണ് മരണം നടന്നതെന്നാണ് കരുതുന്നത്. ഭര്‍ത്താവ് അജിത് കുമാര്‍ മാവേലിക്കര കോടതി ജഡ്ജിയാണ്. അനീഷ്യയ്ക്ക് ജോലിയുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. 

നാളെ ഉച്ചയ്ക്ക് 1 മണിക്ക് സ്വഭവനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍.
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER