'കെസിയെ കേറ്റിയേ.. കേരളമാകെ നാറ്റിയേ...'; വീണ്ടും പാരഡി, വൈറൽ ( വിഡിയോ)

തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെയാണ് പാരഡിപ്പാട്ട് രംഗത്തു വരുന്നത്
KC Venugopal
KC Venugopalഫയൽ
Updated on
1 min read

കൊച്ചി: കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിന് മുന്‍തൂക്കമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട പഴയ പോറ്റിയെ കേറ്റിയേ പാട്ടിന്റെ പാരഡി ഗാനമെത്തി. കേസിയെ കേറ്റിയേ.. കേരളമാകെ നാറ്റിയേ... എന്നു തുടങ്ങുന്നു ഗാനം.

KC Venugopal
'ഇത്ര അധികാരമോഹിയോ?; കോണ്‍ഗ്രസിന്റെ അന്തകനാകരുത്; എവിടെ മത്സരിച്ചാലും പരാജയപ്പെടുത്തും'; കെസിക്ക് സമൂഹമാധ്യമത്തില്‍ അസഭ്യവര്‍ഷം

കേരളമാകെ താഴ്ത്തിയേ... വോട്ടര്‍മാരെ പറ്റിച്ചേ... പാര പണിഞ്ഞത് ആരപ്പാ... ഗോപാല്‍ജിയാ അയ്യപ്പാ... ഉന്നം വെച്ചത് ആര്‍ക്കപ്പാ... വിഡിഎസ്സിനെ തന്നപ്പാ... കെസിയെ കേറ്റിയേ... കേരളമാകെ നാറ്റിയേ.... എന്നിങ്ങനെ പോകുന്നു പാട്ടിന്റെ വരികള്‍.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കേരളത്തിലെ കോണ്‍ഗ്രസില്‍ കെ സി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല പക്ഷങ്ങള്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഇതിനിടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ പാരഡിപ്പാട്ട് രംഗത്തു വരുന്നത്.

KC Venugopal
'കെസി നിങ്ങളുടെ പെട്ടി തൂക്കി ആയിരിക്കും, കേരളത്തിലെ ജനങ്ങള്‍ പൊറുക്കില്ല'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്റര്‍

നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മുഖ്യകഥാപാത്രങ്ങളായി ആവിഷ്‌കരിച്ചുകൊണ്ടുള്ള പോറ്റിയേ കേറ്റിയേ... പാരഡിപ്പാട്ട് കോണ്‍ഗ്രസുകാര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. നിയമസഭയില്‍ അടക്കം അവര്‍ പാട്ടു പാടിയിരുന്നു. ഇപ്പോള്‍ ആ പാട്ടിന്റെ പാരഡി കോണ്‍ഗ്രസിന് തന്നെ തിരിച്ചടിച്ചിരിക്കുകയാണ്.

Summary

Parody song against KC Venugopal goes viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com