'ലക്ഷ്യം സാമുദായിക ധ്രുവീകരണം', കോളജുകളില്‍ വിഭജനഭീതി ദിനം ആചരിക്കില്ല; ഗവര്‍ണറുടെ നിര്‍ദേശം തള്ളി സര്‍ക്കാര്‍

വര്‍ഗീയതയും വിദ്വേഷവും ലക്ഷ്യവച്ചുള്ള ആര്‍എസ്എസ് തന്ത്രങ്ങളുടെ ഭാഗമാണ് ദിനാചരണം
R bindu against governor Rajendra Arlekar
Partition Horrors Remembrance Day minister r bindu against governor Rajendra ArlekarSocialmedia
Updated on
1 min read

തിരുവനന്തപുരം: സര്‍വകലാശാലകള്‍ ഓഗസ്റ്റ് 14 'വിഭജനഭീതി ദിനം' ആയി ആചരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ ആഹ്വാനം തളളി സര്‍ക്കാര്‍. വിഭജനഭീതി ദിനം ആചരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ സംസ്ഥാനത്തെ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റേതാണ് നിര്‍ദേശം.

ഗവര്‍ണറുടെ നിര്‍ദേശത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച മന്ത്രി ഇത്തരം ഒരു ദിനാചരണത്തിലൂടെ സാമുദായിക ധ്രുവീകരണമാണ് ലക്ഷ്യമെന്നും കുറ്റപ്പെടുത്തി. വര്‍ഗീയതയും വിദ്വേഷവും ലക്ഷ്യവച്ചുള്ള ആര്‍എസ്എസ് തന്ത്രങ്ങളുടെ ഭാഗമാണ് ദിനാചരണം എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നേരത്തെ തന്നെ വിമര്‍ശനം ഉന്നയിച്ചികുന്നു. കേരളത്തിലെ സര്‍വകലാശാലകളില്‍ 'വിഭജനഭീതി ദിനം' ആചരിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം കലാലയ സമൂഹം തള്ളിക്കളയണമെന്ന് മന്ത്രി ആര്‍ ബിന്ദു കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തിരുന്നു. പിന്നാലെയാണ് കോളജുകള്‍ക്കുള്ള സര്‍ക്കാര്‍ നിര്‍ദേശം.

R bindu against governor Rajendra Arlekar
'നാലു വീതം പേരുകള്‍ തരൂ, സെര്‍ച്ച് കമ്മിറ്റിയെ ഞങ്ങള്‍ നിയമിക്കാം'; ഗവര്‍ണറും സര്‍ക്കാരും പരിധി വിടരുതെന്ന് സുപ്രീംകോടതി

ഇന്ത്യ- പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജന ഭീതി ദിനം ആചരിക്കാന്‍ ഗവര്‍ണര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്. സര്‍ക്കുലര്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും പ്രസ്താവന ഇറക്കിയിരുന്നു. സ്വാതന്ത്ര്യത്തിന് എഴുപത്തിയെട്ടു വയസ്സാകുമ്പോള്‍ ആഗസ്റ്റ് 15 നു പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘ പരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടേതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

R bindu against governor Rajendra Arlekar
ജില്ലാ പ്ലീഡര്‍ക്ക് 1,10,000 രൂപ; സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനത്തില്‍ വന്‍ വര്‍ധന; 2022 മുതല്‍ പ്രാബല്യം

ഓഗസ്റ്റ് 14 ന് വിഭജന ഭീതിയുടെ ഓര്‍മ്മദിനമായി ആചാരിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലറയച്ച ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമാണ്. ഭരണഘടനാ വിരുദ്ധമായ അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി സര്‍വകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്നും മുഖ്യന്ത്രി വ്യക്തമാക്കിയിരുന്നു.

Summary

Partition Horrors Remembrance Day inister r bindu against governor Rajendra Arlekar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com