'ആരുമില്ലാതിരുന്ന കാലത്ത് സഭയ്ക്ക് വേണ്ടി സംസാരിച്ചത് പിസി ജോര്‍ജ്, എഫ്‌സിആര്‍എ കൊണ്ടുവന്നത് യുപിഎ സര്‍ക്കാര്‍'; ഷോണ്‍ ജോര്‍ജ്

SHONE GEORGE
ഷോണ്‍ ജോര്‍ജ് ഫെയ്‌സ്ബുക്ക്
Updated on
1 min read

കൊച്ചി: തനിക്കും പിതാവ് പിസി ജോര്‍ജിനും എതിരെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. താന്‍ സ്വന്തം പിതാവിനേക്കാള്‍ ബഹുമാനിക്കുന്ന ആളാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ടെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. മുമ്പ് നാര്‍ക്കോട്ടിക് ജിഹാദും ലൗ ജിഹാദും ഉണ്ടെന്ന് പിതാവ് പറഞ്ഞപ്പോള്‍ ആകെ പിന്തുണച്ചത് ബിജെപിയും ആര്‍എസ്എസും പിസി ജോര്‍ജും മാത്രമായിരുന്നുവെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

'ഒളിച്ചും പാത്തും നിലപാട് സ്വീകരിക്കേണ്ട എന്ന് പാലാ ബിഷപ്പ് പറഞ്ഞതിനെ ഞാനും സ്വാഗതം ചെയ്യുന്നു. സഭ പരസ്യമായ നിലപാട് സ്വീകരിക്കണം. അപ്പോള്‍ ഏതു പാര്‍ട്ടിയാണ് സഭയ്ക്ക് വേണ്ടിയും വിശ്വാസികള്‍ക്കു വേണ്ടിയും കാര്യങ്ങള്‍ ചെയ്തത് എന്ന് ചര്‍ച്ച ചെയ്യപ്പെടും. അത് സ്വാഗതം ചെയ്യുന്നു. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ പാലാ ബിഷപ്പിനെതിരെ ആക്രോശിക്കുകയും രൂപതാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തപ്പോള്‍ ഇടതുപക്ഷവും അവര്‍ക്കൊപ്പമുള്ള കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും എട്ടു കേസുകള്‍ പിതാവിനെതിരെ എടുത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പിതാവിനെ തുറുങ്കലില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഈ രണ്ടു മുന്നണിയില്‍ നിന്നും ക്രൈസ്തവര്‍ക്ക് നീതി കിട്ടില്ലെന്ന ചിന്ത ഉടലെടുത്തത് പിതാവിനെതിരായ അക്രമത്തില്‍ നിന്നു തന്നെയാണ്. അന്ന് പിതാവിന് അനുകൂലമായി പിന്തുണ നല്‍കിയത് ബിജെപിയും ആര്‍എസ്എസും പിന്നെ പി.സി.ജോര്‍ജുമാണ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാണോ എന്നതു പോലും മാര്‍ ജോസഫ് കല്ലറങ്ങാട്ടിനോട് ചോദിച്ചിട്ടാണ് പാര്‍ട്ടിയെ സമ്മതം അറിയിച്ചത്' ഷോണ്‍ ജോര്‍ജ് പറഞ്ഞു.

SHONE GEORGE
ആര്‍എംപി യുഡിഎഫിന്റെ ഭാഗമല്ല, അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല: കെ കെ രമ

എന്തുകൊണ്ടാണ് പെട്ടെന്ന് ഒരു എഫ്‌സിആര്‍എ ഉണ്ടായത്? ഇന്ത്യയില്‍ തന്നെ അറസ്റ്റ് ചെയ്യപ്പെട്ട ഒരു അമേരിക്കന്‍ പൗരന്‍ അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ വഴി മണിപ്പൂര്‍ കലാപത്തിന് പണമെത്തിച്ചു എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്ന് ഇത്തരത്തിലുള്ള നീക്കത്തിലേക്ക് പോയത്. ഇത് എന്റെ മാത്രം അറിവാണ്. അപ്പോള്‍ സ്വാഭാവികമായും അത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ദേശസുരക്ഷയെ മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആ തീരുമാനത്തില്‍ പോലും സഭയ്ക്ക് ഒരു ആകുലത ഉണ്ട് എന്ന് പറഞ്ഞു. അപ്പോള്‍ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ വലിയ ശ്രമത്തിന്റെ ഫലമായിട്ടാണ് ബില്‍ മാറ്റിവെച്ചത്. സഭയുമായി ചര്‍ച്ച ചെയ്യാനും സഭയുടെ ആകുലതകള്‍ കേള്‍ക്കാനും മന്ത്രി കിരണ്‍ റിജിജുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അതിന്റെ ചര്‍ച്ചകളുമായി മുന്നോട്ടു വരും' -ഷോണ്‍ ജോര്‍ജ് പറഞ്ഞു.

Summary

'PC George spoke for the church when no one else did'- Shon George

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com