'മണ്ടത്തരം പറയാതെ, ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല'; രാഷ്ട്രപിതാവിനെ അധിക്ഷേപിച്ച് പി സി ജോര്‍ജ്

PC George's Controversial Remarks agaist Mahatma Gandhi
പി സി ജോര്‍ജ് ഫയല്‍
Updated on
1 min read

കോട്ടയം: രാഷ്ട്രപിതാവിനെ അധിക്ഷേപിച്ച് ബിജെപി നേതാവ് പി സി ജോര്‍ജ്. സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും ഗാന്ധിജിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നുമാണ് പി സി ജോര്‍ജിന്റെ പരാമര്‍ശം. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗാന്ധിജിക്കെതിരെ പി സി ജോര്‍ജ് അധിക്ഷേപ പരാമര്‍ശം നടത്തിയത്.

പി.സി. ജോര്‍ജ് അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍:

'മഹാത്മാ ഗാന്ധി ദൈവം തമ്പുരാനാണോ? ബ്രിട്ടീഷുകാര്‍ ഭരിച്ചിട്ട് ഒന്നും കിട്ടാനില്ലാഞ്ഞിട്ട് ഇട്ടേച്ച് പോയതാണ്. അതിനെ ഉടനെ ഗാന്ധി സമരം ചെയ്ത് ഉണ്ടാക്കിയതാണെന്ന് മണ്ടത്തരം പറയാതെ. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല. എപ്പഴാ വന്നേ. ആഫ്രിക്കയില്‍ ചെന്ന് ചവിട്ട് മേടിച്ചിട്ടുണ്ട്. അത് ശരിയാ. ഇവിടന്ന് ആരും ചവിട്ടിയിട്ടില്ല. ഇവിടെ രണ്ട് പെങ്കൊച്ചുങ്ങളുടെ തോളേല്‍ കൈയിട്ട് നടന്നുപോയതല്ലാതെ ഒരു ഉപദ്രവും നമ്മളാരും ചെയ്തിട്ടില്ല. പുള്ളിയെ ഉപദ്രവിച്ചിട്ടും ഇല്ല. ഉപ്പുസത്യഗ്രഹം നടത്തിയിട്ടാണോ ബ്രിട്ടീഷുകാരന്‍ ഇട്ടേച്ചുപോയത്? ബ്രിട്ടീഷുകാരന് വേണ്ടെന്ന് ആയി', പി സി ജോര്‍ജ് പറഞ്ഞു.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ് പൂഞ്ഞാറില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കും. കഴിഞ്ഞ ദിവസം പിസി ജോര്‍ജുമായി ബിജെപിയുടെ ദേശീയ നേതാക്കളടക്കം ബന്ധപ്പെട്ടിരുന്നു. മത്സരിക്കണമെന്ന ആവശ്യത്തോട് പി സി ജോര്‍ജും അനുകൂലമായ നിലപാട് നേതൃത്വത്തെ അറിയിച്ചത്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികില്‍ തന്നെ പിസി ജോര്‍ജ് ഇടംപിടിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Summary

PC George's Controversial Remarks: BJP Leader Questions Mahatma Gandhi's Role in India's Freedom

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com