നിയമസംവിധാനത്തിന് ഇത് അപമാനം; അധികാരികള്‍ ഇക്കാര്യം ആലോചിക്കണം; മദനി

12 ദിവസം മദനി സംസ്ഥാനത്ത് തുടരും.
കേരളത്തിലേക്ക് പുറപ്പെടും മുന്‍പ് മദനി മാധ്യമങ്ങളെ കാണുന്നു/ ടെലിവിഷന്‍ ചിത്രം
കേരളത്തിലേക്ക് പുറപ്പെടും മുന്‍പ് മദനി മാധ്യമങ്ങളെ കാണുന്നു/ ടെലിവിഷന്‍ ചിത്രം
Updated on
1 min read

ബംഗളൂരു: വിചാരണത്തടവുകാരനായി ദീര്‍ഘനാളുകള്‍ കഴിയേണ്ടിവരുന്നത് നിയമസംവിധാനത്തിന് അപമാനമാണന്ന് അബ്ദള്‍ നാസര്‍ മദനി. അധികാരികള്‍ ഇക്കാര്യം ആലോചിക്കണമെന്നും മദനി പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണുന്നതിനായി ബംഗളൂരുവില്‍ നിന്ന് യാത്രതിരിക്കുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മദനി.

ബംഗളൂരു സ്‌ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതിയാണ് താല്‍ക്കാലിക അനുമതി നല്‍കിയത്. 12 ദിവസം മദനി സംസ്ഥാനത്ത് തുടരും. കര്‍ണാടക പൊലീസിന്റെ സുരക്ഷയിലാണ് മദനി കേരളത്തിലേക്കു പോകേണ്ടതെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ജൂലൈ 8 വരെ കേരളത്തില്‍ തങ്ങാമെന്നും സുരക്ഷയ്ക്കുള്ള ചെലവു മദനി തന്നെ വഹിക്കണമെന്നും നിര്‍ദ്ദേശിക്കുകയും ചെയ്തു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com