

തിരുവനന്തപുരം: പെൻഷൻ പരിഷ്കരണത്തെ തുടർന്ന് ലഭിക്കേണ്ട കുടിശ്ശികയ്ക്ക് സത്യവാങ്മൂലം നൽകേണ്ട സമയപരിധി നീട്ടി. സെപ്റ്റംബർ 30 വരെ സത്യവാങ്മൂലം നൽകാമെന്ന് ധനവകുപ്പ് അറിയിച്ചു. ജൂൺ 30ന് മുമ്പ് സത്യവാങ്മൂലം നൽകണമെന്നും ഇല്ലെങ്കിൽ മൂന്നാം ഗഡു കുടിശ്ശിക വിതരണം തടയാനും നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിനാണ് മാറ്റം വരുത്തിയത്.
കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതലാണ് വിരമിച്ച സർവിസ്, എക്സ്ഗ്രേഷ്യ, പാർട്ട്ടൈം കണ്ടിൻജൻറ് ജീവനക്കാർ, കുടുംബ പെൻഷൻകാർ എന്നിവരുടെ പെൻഷൻ പരിഷ്കരണം നടപ്പാക്കിയത്. കുടിശ്ശിക തുക 2021 ഏപ്രിൽ, മേയ്, ആഗസ്റ്റ്, നവംബർ മാസങ്ങളിൽ വിതരണം ചെയ്യാനാണ് തീരുമാനിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഭൂരിപക്ഷം പെൻഷൻകാർക്കും സത്യവാങ്മൂലം സമർപ്പിക്കാനായിട്ടില്ല. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സമയപരിധി നീട്ടിയത്. സത്യവാങ്മൂലം സമർപ്പിക്കാതെതന്നെ പെൻഷൻ കുടിശ്ശികയുടെ മൂന്നാമത്തെ ഗഡു ഈ മാസം വിതരണം ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates