തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിക്കുന്നതിതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മുഖ്യമന്ത്രിക്കുള്ള അംഗീകാരമാണ് ഈ പരാമര്‍ശം. മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് ഈ പേരുകള്‍ നല്‍കുന്നത്. അദ്ദേഹത്തെ ജനങ്ങള്‍ക്ക് ഇഷ്ടമാണ് എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ക്യാപ്റ്റന്‍ വിശേഷണത്തെ കുറിച്ചുള്ള സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ വാക്കുകള്‍ ചര്‍ച്ചയായിരുന്നു.
ഈ പാര്‍ട്ടിയില്‍ 'എല്ലാവരും സഖാക്ക'ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല എന്നായിരുന്നു പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇടതുപക്ഷമാണ്. ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍, അവര്‍ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല എന്നും ജയരാജന്‍ പറഞ്ഞു.
ഇതിന് പിന്നാലെ തങ്ങളാരും പിണറായിയെ ക്യാപ്റ്റനെന്ന് വിളിക്കാറില്ല എന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. പിണറായി വിജയന്‍ ക്യാപ്റ്റനല്ല, സഖാവാണെന്ന് അദ്ദേഹം പറഞ്ഞു. ക്യാപ്റ്റന്‍ എന്നുവിളിക്കുന്നത് മാധ്യമങ്ങളോ സമൂഹമാധ്യമങ്ങളോ ആണ്. സര്‍ക്കാരിന്റെ നേട്ടം ഏതെങ്കിലും വ്യക്തിയുടെ അത്ഭുതമല്ല. മുന്നണിയുടെ വികസന അജണ്ട നടപ്പാക്കിയതിന്റെ നേട്ടമാണത്. അതിന്റെ നായകനാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates