

കൊച്ചി; വീടുകളിലെ വാട്ടർ ചാർജ് സമയത്ത് അടയ്ക്കാൻ മറന്നുപോകാറുണ്ടോ? എന്നാൽ ഇനി വൈകിയാൽ കയ്യിൽ നിന്ന് പണം പോകുന്ന വഴി അറിയില്ല. ഗാർഹിക കണക്ഷനുകളുടെ ബില്ല് പിഴകൂടാതെ അടയ്ക്കാനുള്ള കാലാവധി 10 ദിവസമായി ചുരുക്കി. ഇതുവരെ ഒരു മാസത്തെ സാവകാശം നൽകിയിരുന്നു.
സെപ്റ്റംബർ 1 മുതൽ പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരും. പിഴയോടെ ബിൽ അടയ്ക്കാനുള്ള കാലാവധി 15 ദിവസം എന്നതിൽ മാറ്റമില്ല. കുടിശ്ശികയാകുന്ന ബില്ലിന് ഈടാക്കിയിരുന്ന പിഴ മാസം 5 രൂപ എന്നത് ഇനി മുതൽ 1 മാസത്തേക്ക് ബിൽ തുകയുടെ ഒരു ശതമാനം എന്നും ഒരു മാസം കഴിഞ്ഞാൽ ഒന്നര ശതമാനം എന്നും പുന:ക്രമീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates