പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂട്ടാന്‍ അനുമതി; കാറുകള്‍ക്ക് 10 ശതമാനം വര്‍ധിക്കും

പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ നിരക്ക് വര്‍ധിക്കാന്‍ സാധ്യത
Paliyekkara toll plaza
Paliyekkara toll plazaഫയൽ
Edited By:
Updated on
1 min read

തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ നിരക്ക് വര്‍ധിക്കാന്‍ സാധ്യത. ടോള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ കരാര്‍ കമ്പനിക്ക് ദേശീയ പാത അതോറിറ്റി അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരികയുള്ളൂ.

ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിയാതെ ടോള്‍ നിരക്ക് കൂട്ടാന്‍ പാടില്ലെന്ന് കഴിഞ്ഞവര്‍ഷം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പുതിയ ടോള്‍ നിരക്കിന് ഹൈക്കോടതിയും പച്ചക്കൊടി കാണിച്ചാല്‍ കാറുകള്‍ക്ക് നിലവിലെ നിരക്കിനേക്കാള്‍ 10 ശതമാനത്തിലേറെ കൂടുതല്‍ തുക നല്‍കേണ്ടിവരും. ഇപ്പോള്‍ 2024ലെ ടോള്‍ നിരക്കാണ് പിരിച്ചുകൊണ്ടിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നു മുതലുള്ള പുതിയ നിരക്ക് പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനത്തിലും ഹൈക്കോടതി നിര്‍ദേശപ്രകാരം മാത്രമേ പ്രാബല്യത്തിലാക്കൂവെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അടിസ്ഥാന ടോള്‍ നിരക്കിന്റെയും രാജ്യത്തെ മൊത്തവില സൂചികയുടെയും അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് പാലിയേക്കരയിലെ ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്.

പുതിയ നിരക്ക് നിലവില്‍ വന്നാല്‍ ഒരു ഭാഗത്തേക്ക് കാറുകള്‍ക്ക് 90 രൂപയുണ്ടായിരുന്നത് 100 രൂപയാകും. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 140 രൂപയായിരുന്നത് 145 രൂപയാകും. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് 160 രൂപയായിരുന്നത് 170 രൂപയാകും.

Paliyekkara toll plaza
'ഇ-ബുക്ക് വായിക്കാം, കാശുണ്ടാക്കാം'; പുസ്തക പ്രേമികളെ കുടുക്കി ഒന്നേകാൽ കോടിയുടെ വൻ തട്ടിപ്പ്
Paliyekkara toll plaza
69 ഫ്‌ലോട്ടുകള്‍, 99 കലാരൂപങ്ങള്‍; ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം, തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
Summary

Permission to increase toll rates in Paliyekkara; Cars will be charged 10 percent more

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com