ഫോണിന്റെ സ്‌ക്രീന്‍ പൂര്‍ണമായും കറുത്ത നിറമായി; യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പ്

ഓണ്‍ലൈന്‍ തട്ടിപ്പ് വഴി യുവാവിന് ഒരു ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി
online scam
online scamfile
Edited By:
Updated on: 
1 min read

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പ് വഴി യുവാവിന് ഒരു ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി. ഇടക്കൊച്ചി കടവത്ത് വീട്ടില്‍ സുബിന്‍ എന്നയാള്‍ക്കാണ് കഴിഞ്ഞ ബുധനാഴ്ച അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായത്.

ഉപയോഗിച്ച് കൊണ്ടിരിക്കെ ഫോണിന്റെ സ്‌ക്രീന്‍ പൂര്‍ണമായും കറുത്ത നിറമാകുകയും മൂന്ന് മിനിറ്റിന് ശേഷം ഫോണ്‍ തനിയെ ഓണാകുകയും ചെയ്തു. തുടര്‍ന്ന് ഗൂഗിള്‍ പേ വഴി 98,888 രൂപ കൈമാറിയെന്ന സന്ദേശം വരികയായിരുന്നു. അക്കൗണ്ടില്‍ വെറും നാലു രൂപ മാത്രമാണ് ബാക്കി വച്ചതെന്ന് സുബിന്‍ പറയുന്നു.

ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്ന വിഭാഗമായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഫോണ്‍ കോള്‍ വരികയും തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ട വിവരം പറയുകയും അക്കൗണ്ട് മരവിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സൈബര്‍ സെല്ലില്‍ ഓണ്‍ലൈനായാണ് പരാതി നല്‍കിയത്.

പള്ളുരുത്തി പൊലീസ് നടത്തിയ അന്വേഷണത്തില്‍ നഷ്ടപ്പെട്ട പണം അസമിലുള്ള ഒരു അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നും പിന്നീട് പണം മറ്റു നാലു അക്കൗണ്ടുകളിലേക്ക് കൈമാറ്റം നടന്നിട്ടുള്ളതായും കണ്ടെത്തി. പണം തിരിച്ചുപിടിക്കുവാന്‍ സാധിക്കില്ലായെന്നാണ് പൊലീസ് പറയുന്നത്. പ്രിന്റിങ് പ്രസ് ജീവനക്കാരനായ സുബിന്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

online scam
രാത്രി ചായ കുടിക്കാന്‍ ബൈക്കുമായി പോയി; നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് 17 കാരന്‍ മരിച്ചു
online scam
ഭക്ഷണം മാത്രമല്ല, എന്തും കിട്ടും; സ്റ്റേഷനുകളില്‍ ഡെലിവറി സേവനം ഒരുക്കാന്‍ റെയില്‍വേ
Summary

Phone screen turns completely black; man loses one lakh rupees in new scam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com