

കോഴിക്കോട്: തെരഞ്ഞെടുപ്പിൽ തോറ്റതോടെ ഇനി വർഗീയത നിലപാട് ആണ് നല്ലത് എന്ന അവസ്ഥയിലാണ് സർക്കാരെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുകയാണ്. ഓരോ തെരഞ്ഞെടുപ്പിലും ഓരോ തരത്തിലുള്ള വർഗീയതയെ മുഖ്യമന്ത്രി താലോലിക്കുകയാണ്. രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ചെന്നിത്തല വിമർശിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയതയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വർഗീയതയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതുകൊണ്ടാണ് രണ്ട് തെരഞ്ഞെടുപ്പിലും എൽഡിഎഫ് തോറ്റതെന്നും ചെന്നിത്തല പറഞ്ഞു.
മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച സംഭവത്തിൽ തിരുത്തിയില്ലെങ്കിൽ വെള്ളാപ്പള്ളി തിരുത്തണ്ടെന്നും ചെന്നിത്തല പറഞ്ഞു. സമൂഹത്തിൽ മതനിരപേക്ഷ നിലപാട് ആണ് ആവശ്യം. സ്ഥാനാർത്ഥി നിർണയത്തിൽ വിജയ സാധ്യതയാണ് യുഡിഎഫ് പരിഗണിക്കുന്നത്. വയനാട്ടിൽ നടക്കുന്ന നേതൃ ക്യാംപിൽ നിയമസഭാതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates