70 വിദേശയാത്രകൾ നടത്തി പിണറായി, താമസച്ചെലവ് പൂജ്യമെന്ന് പൊതുഭരണ വകുപ്പ്

2018 ജൂലൈയില്‍ യുഎസിലേക്കു നടത്തിയ യാത്ര 'സ്വകാര്യ'മാണെന്നാണ് സര്‍ക്കാര്‍ രേഖയിലുള്ളത്. എന്നാല്‍ 3,82, 807 രൂപ യാത്രാക്കൂലിയായി അനുവദിച്ചിട്ടുണ്ടെന്ന് പൊതുഭരണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പിണറായി വിദേശ യാത്ര
പിണറായി വിദേശ യാത്രAI Generated
Updated on
1 min read

തിരുവനന്തപുരം : മുഖ്യമന്ത്രിയായിരിക്കെ പിണറായി നടത്തിയത് 30 വിദേശയാത്രകള്‍. പത്തുവര്‍ഷത്തിനിടെ നടത്തിയ യാത്രകളില്‍ 17 രാജ്യങ്ങളാണ് പിണറായി വിജയന്‍ സന്ദര്‍ശിച്ചത്.

എന്നാല്‍ ഇതില്‍ 8 യാത്രകളുടെ ചെലവുമാത്രമാണ് പൊതുഭരണ വകുപ്പ് പുറത്തു വിട്ടത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്കാണ് പൊതുഭരണ വകുപ്പ് മറുപടി നല്‍കിയത്.

പിണറായി വിദേശ യാത്ര
'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 8 യാത്രകള്‍ക്ക് 74, 59, 364 രൂപയാണ് ചെലവ്. എന്നാല്‍ താമസത്തിനായി ചെലവഴിച്ച തുക പൂജ്യമെന്ന വിചിത്ര മറുപടിയാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

പിണറായി വിദേശ യാത്ര
'പിഎം ശ്രീയിൽ ഇടതു സർക്കാർ ഒരു പൈസപോലും വാങ്ങിയിട്ടില്ല; മുഖ്യമന്ത്രി വസ്തുതകൾ മൂടിവെക്കുന്നു': വി. ശിവൻകുട്ടി

യുഎസ്, ബഹ്‌റൈന്‍, നെതര്‍ലാന്റ്‌സ്, സ്വിറ്റ്‌സര്‍ലാന്റ്, യുഎഇ, യുകെ, ഫ്രാന്‍സ്, ജപ്പാന്‍, നോര്‍വേ, ക്യൂബ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് കേരള മുഖ്യമന്ത്രിയായിരിക്കേ പിണറായി സന്ദര്‍ശിച്ചത്. 30 യാത്രകളില്‍ 4 യാത്രകള്‍ ചികിത്സയ്ക്കു വേണ്ടി യുഎസിലേക്കായിരുന്നു.

പിണറായി വിദേശ യാത്ര
ഞാനായിരുന്നെങ്കില്‍ 'മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?' എന്നു ചോദിച്ചു വിടുമായിരുന്നു

അതിനു പിറകേ 4 സ്വകാര്യ യാത്രകളും പിണറായി നടത്തിയിട്ടുണ്ട്. 2018 ജൂലൈയില്‍ യുഎസിലേക്കു നടത്തിയ യാത്ര 'സ്വകാര്യ'മാണെന്നാണ് സര്‍ക്കാര്‍ രേഖയിലുള്ളത്. എന്നാല്‍ 3,82, 807 രൂപ യാത്രാക്കൂലിയായി അനുവദിച്ചിട്ടുണ്ടെന്ന് പൊതുഭരണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പിണറായി വിദേശ യാത്ര
'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

കോട്ടയം ജില്ലയിലെ മുളക്കുളം സൗത്ത് സ്വദേശി എംടി തോമസിന്റെ വിവരാവകാശ നിയപ്രകാരമുള്ള ചോദ്യങ്ങള്‍ക്കാണ് മറുപടി ലഭിച്ചത്. യാത്രയുടെയും താമസത്തിന്റെയും കൃത്യമായ കണക്കുകള്‍ നല്‍കാത്തതിനെതിരെ അപ്പീല്‍ നല്‍കാനാണ് തോമസിന്റെ തീരുമാനം.

Summary

Pinarayi made 70 foreign trips as Chief Minister; 4 lakhs from the treasury for private travel; Public Administration Department says accommodation expenses were zero

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com