'ഞാന്‍ വര്‍ഗീയത പരത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം എന്തടിസ്ഥാനത്തില്‍?; യുഡിഎഫ് നടത്തുന്നത് സംഘപരിവാര്‍ സേവ'

വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ ഉള്‍പ്പെടുത്തുകയെന്നത് ബിജെപി അജണ്ടയാണ്. രാജ്യത്ത് ബിജെപി ഇതര സര്‍ക്കാര്‍ എന്ന നിലയ്ക്ക് ആദ്യമായി അംഗീകരിക്കുന്ന ഒരു സംസ്ഥാനമായാണ് കേരളത്തെ യുഡിഎഫ് സര്‍ക്കാര്‍ മാറ്റുന്നത്.
pinarayi vijayan
പിണാറായി വിജയന്‍
Edited By:
Updated on
1 min read

തിരുവന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണാറായി വിജയന്‍. വിഡി സതീശന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ചില കാര്യങ്ങളില്‍ ബോധപൂര്‍വം വസ്തുതാ വിരുദ്ധമായ കാര്യം പറയുകയാണ്. വഖഫ് ബോര്‍ഡ് വിഷയത്തില്‍ താന്‍ വര്‍ഗീയത പരത്തുകയാണെന്നാണ് അദ്ദേഹം ആരോപണം ഉന്നയിക്കുന്നത്. തനിക്കെതിരായ ആരോപണം എന്തടിസ്ഥാനത്തിലാണെന്നും അത് വ്യക്തമാക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടെന്നും പിണറായി പറഞ്ഞു.

വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ ഉള്‍പ്പെടുത്തുകയെന്നത് ബിജെപി അജണ്ടയാണ്. രാജ്യത്ത് ബിജെപി ഇതര സര്‍ക്കാര്‍ എന്ന നിലയ്ക്ക് ആദ്യമായി അംഗീകരിക്കുന്ന ഒരു സംസ്ഥാനമായാണ് കേരളത്തെ യുഡിഎഫ് സര്‍ക്കാര്‍ മാറ്റുന്നത്. ഇത് കൃത്യമായ സംഘപരിവാര്‍ സേവയാണ്. അത് പൂര്‍ണമായി തുറന്നുകാട്ടപ്പെട്ടപ്പോഴാണ് നിലവിട്ട സംസാരിക്കുന്ന നില അദ്ദേഹത്തിന് വന്നതെന്നും പിണറായി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരുകള്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും ഭരണഘടന ഉറപ്പ് നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യമാണ് ഉയര്‍ത്തിപ്പിടിച്ചത്. മുഖ്യമന്ത്രിയായപ്പോള്‍ താനും അതേ നിലപാട് ആണ് ഉയര്‍ത്തിപ്പിടിച്ചത്. അതുതന്നെയാണ് താന്‍ ഇപ്പോഴും തുടരുന്നതെന്നും പിണറായി പറഞ്ഞു.

അമുസ്ലീങ്ങളെ ബോര്‍ഡില്‍ തിരുകികയറ്റാനുള്ള ബിജെപിയുടെ സ്ഥാപിത താത്പര്യമാണ് കേന്ദ്ര ഭേദഗതിക്ക് പിന്നില്‍. അതിനോട് വിയോജിക്കുകയെന്നത് വര്‍ഗീയ വാദം പ്രചരിപ്പിക്കലാണോ?. അതിനോട് യോജിച്ചുപോകല്‍ സംഘപരിവാര്‍ അജണ്ടയ്ക്ക് മുന്നിലുള്ള നഗ്നമായ കീഴടങ്ങലല്ലേ?. അതിനെതിരെ വിയോജിക്കുന്നവരെ ബിജെപിക്കാര്‍ അധിക്ഷേപിക്കുന്നത് മനസിലാകും. അവരുടെ നിലപാട് വര്‍ഗീയനിലപാടാണ്. എന്നാല്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ബിജെപിയുടെ നിലപാട് സ്വീകരിക്കാന്‍ പാടുണ്ടോ?. വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ഭേദഗതി കേന്ദ്രം കൊണ്ടുവന്നപ്പോള്‍ അതിനെതിരെ രാജ്യമാകെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ആ കാലത്ത് ഏകകണ്ഠമായി ഈ നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചപ്പോള്‍ രണ്ട് സീറ്റ് ഒഴിച്ചിട്ട് അത് ചെയ്തത്. പുതിയ നിയമവുമായി യോജിച്ച് പോകുന്ന നിലപാട് അല്ല എല്‍ഡിഎഫ് സ്വീകരിച്ചത്. യോജിച്ചുപോകുന്നതായിരുന്നെങ്കില്‍ അമുസ്ലീങ്ങളെ പുനസംഘടനയില്‍ ഉള്‍പ്പെടുത്തുമായിരുന്നു. അതിനെതിരെ നിയമപോരാട്ടം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതാണ് വസ്തുത. അതിനെ കണ്ണടച്ച് ഇരുട്ടാക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇത് മുഖ്യമന്ത്രിക്ക് ചേര്‍ന്ന നടപടിയല്ല. മുസ്ലീം ഇതരഅംഗങ്ങള്‍ വഖഫ് ബോര്‍ഡില്‍ വേണ്ടെന്ന നിലപാട് സ്വീകരിക്കുന്നവരെല്ലാം വര്‍ഗീയ വാദിയാണെന്നാണോ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്?. യുഡിഎഫ് ഈ വിഷയത്തില്‍ മലക്കം മറഞ്ഞത് ചോദ്യം ചെയ്താല്‍ വര്‍ഗീയ വാദിയാകുമോ. അങ്ങനെയെങ്കില്‍ സംഘ്പരിവാറിന്റെ നാവ് കടമെടുത്ത് മുഖ്യമന്ത്രി സംസാരിക്കുകയാണെന്ന് പറയേണ്ടിവരുമെന്നും പിണറായി പറഞ്ഞു.

pinarayi vijayan
വിഴിഞ്ഞത്തിന് മറ്റൊരു പൊന്‍തൂവല്‍, സമ്പൂര്‍ണ അന്താരാഷ്ട്ര വാണിജ്യ കവാടമായി മാറുന്നു; ഇനി കരമാര്‍ഗമുള്ള ചരക്കുനീക്കവും
pinarayi vijayan
വീണ സേവനമൊന്നും നല്‍കിയിട്ടില്ല; പണം നല്‍കിയത് പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരില്‍; കര്‍ത്തയുടെ മൊഴി പുറത്ത്
pinarayi vijayan
ശബരിമലയില്‍ കഴിഞ്ഞ വര്‍ഷവും സ്വര്‍ണക്കൊള്ള നടന്നു; എസ്‌ഐടിയുടെ പുതിയ കണ്ടെത്തല്‍

Pinarayi viajayan against vd satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

top news
pma salam
pinarayi
today top five news
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com