'സ്ഥലവും സമയവും തീരുമാനിക്കൂ...', പരസ്യ സംവാദത്തിനുള്ള കോൺ​ഗ്രസ് വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി

കേരളത്തിന്റെ റേഷന്‍ വിഹിതം മുടക്കാന്‍ യുഡിഎഫ് എംപിമാര്‍ അനാവശ്യ ചോദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി
Pinarayi Vijayan
Pinarayi Vijayan
Updated on
1 min read

കോഴിക്കോട്: കേരളത്തിലെ എംപിമാരുടെ പ്രവര്‍ത്തനത്തെപ്പറ്റി സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വെല്ലുവിളിയാണ് മുഖ്യമന്ത്രി സ്ഥീകരിച്ചത്. തീര്‍ച്ചയായും തയ്യാറാണ്. സ്ഥലവും സമയവും നിശ്ചയിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി കോഴിക്കോട് മുഖാമുഖത്തില്‍ പറഞ്ഞു.

Pinarayi Vijayan
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം; കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാര്‍: എസ്‌ഐടിക്ക് ചെന്നിത്തലയുടെ കത്ത്

കേരളത്തിലെ എംപിമാരുടെ പ്രവര്‍ത്തനത്തെപ്പറ്റി അദ്ദേഹത്തിന് അറിയില്ലേ?. നമ്മുടെ കേരളത്തിലെ എംപിമാര്‍ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തായിരുന്നുവെന്നത് ഞാന്‍ പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടോ?. മുഖ്യമന്ത്രി ചോദിച്ചു. അതിദാരിദ്ര്യമുക്തമായതിന്റെ പേരില്‍ കേരളത്തിന്റെ റേഷന്‍ വിഹിതം മുടക്കാന്‍ യുഡിഎഫ് എംപിമാര്‍ അനാവശ്യ ചോദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു എന്നതുകൊണ്ട്, സംസ്ഥാനത്തെ മുഴുവന്‍ എഎവൈ കാര്‍ഡുകള്‍ റദ്ദാക്കി കിട്ടുമോ എന്നതായിരുന്നു ഈ ചോദ്യത്തിനു പിന്നിലുള്ള കുബുദ്ധി. ഒരു പ്രചാരണം ഒരു ആവശ്യവുമില്ലാതെ ആ ഘട്ടത്തില്‍ ചിലര്‍ അഴിച്ചു വിടാന്‍ ശ്രമിച്ചിരുന്നു. അപ്പോള്‍ കേരളത്തെ എങ്ങനെയൊക്കെ ദ്രോഹിക്കാം എന്ന മാനസികാവസ്ഥയില്‍ നിന്ന്, അത്തരമൊരു നിലപാടു സ്വീകരിക്കുന്ന കേന്ദ്രസര്‍ക്കാരിന് പിന്തുണ കൊടുക്കുന്ന നിലപാട് സ്വീകരിച്ചു. അല്ലെങ്കില്‍ ഇങ്ങനെയൊരു കാര്യം കൂടിയുണ്ടെന്ന ബുദ്ധി ഉപദേശിച്ചുകൊടുക്കുന്ന നില യുഡിഎഫ് എംപിമാരുടെ ഭാഗത്തു നിന്നുണ്ടായി. മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan
'കുടുംബം ഫാസിസത്തിന്റെ ഏറ്റവും ചെറിയ ഘടകം; അടിച്ചമര്‍ത്തല്‍ അവിടെ നിന്നും തുടങ്ങുന്നു'

കഴിഞ്ഞ ദിവസമാണ് കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ചത്. മുഖ്യമന്ത്രി നുണ പറയാന്‍ പാടുണ്ടോ. വിവരങ്ങള്‍ എല്ലാം കിട്ടുന്നയാളല്ലേ. കേരളത്തിന്റെ ഓരോ വിഷയങ്ങളും പാര്‍ലമെന്റില്‍ ഇതുപോലെ ഉന്നയിച്ച ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. പാര്‍ലമെന്റിന്റെ വെബ്‌സൈറ്റ് എടുത്തുനോക്കിയാല്‍ മതി. പാര്‍ലമെന്റിലെ എംപിമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി പരസ്യ സംവാദത്തിന് താന്‍ തയ്യാറാണ്. കേരളത്തിന്റെ വികസന പ്രശ്‌നങ്ങള്‍, ബഹുജനപ്രശ്‌നങ്ങള്‍ എല്ലാം ഉന്നയിച്ചിട്ടുണ്ടോയെന്ന് നമുക്ക് നോക്കാം. കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

Summary

Chief Minister Pinarayi Vijayan says he is ready for a debate on the work of Kerala MPs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com