'എന്തുകൊണ്ട് ആഭ്യന്തര അന്വേഷണം പോലും നടത്തിയില്ല?, ഇത് രാഷ്ട്രീയ ഇരട്ടത്താപ്പ്'; സീറ്റിന് കോഴ ആരോപണത്തില്‍ കെസി വേണുഗോപാലിനെതിരെ മുഖ്യമന്ത്രി

'സ്ഥാനാര്‍ത്ഥിത്വം പണം കൊണ്ട് വാങ്ങാവുന്ന അവസ്ഥയിലേക്ക് മാറിയോ എന്ന് സംശയിക്കാവുന്ന നിലയിലാണ് കാര്യങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.'
KC Venugopal, Pinarayi Vijayan
KC Venugopal, Pinarayi Vijayan
Updated on
1 min read

മലപ്പുറം: ഹരിയാനയില്‍ സീറ്റിന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിയാനയില്‍ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണം അതീവ ഗൗരവകരമാണ്. മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് ലഭിക്കാന്‍ ഇടനിലക്കാരന്‍ വഴി കോടികള്‍ ആവശ്യപ്പെട്ടു എന്നാണ് ഉയര്‍ന്നു വന്നിട്ടുള്ള ആക്ഷേപം. പരാതിക്കാരന്‍ അത് നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി മലപ്പുറത്ത് പറഞ്ഞു.

KC Venugopal, Pinarayi Vijayan
'എസ്ഡിപിഐ നിലപാട് അവരോട് ചോദിക്കണം’; ഡീല്‍ ആരോപണത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

'വല്ലാത്തൊരു അപചയം എങ്ങനെയൊക്കെ വരുന്നു എന്നതിന്റെ ഭാഗമാണിത്. കോണ്‍ഗ്രസിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള നേതാക്കളെയും അവരുടെ വലയത്തിലുള്ള ആളുകളുടേയും പേരുകളാണ് ആരോപണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. സ്ഥാനാര്‍ത്ഥിത്വം സാധാരണഗതിയില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ലഭിക്കേണ്ടതാണ്. എന്നാല്‍ പണം കൊണ്ട് വാങ്ങാവുന്ന അവസ്ഥയിലേക്ക് മാറിയോ എന്ന് സംശയിക്കാവുന്ന നിലയിലാണ് കാര്യങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.'

'സ്വാഭാവികമായും ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. ഇത്ര ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. ഇതെന്തുകൊണ്ടാണ്?. വ്യാജ ആരോപണമാണെങ്കില്‍ നിഷേധിക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യാമല്ലോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പാര്‍ട്ടിയുടെ ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉതകുന്ന, അതു കൈകാര്യം ചെയ്യുന്ന തലങ്ങളുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.'

'അതിനാല്‍ പാര്‍ട്ടി എന്ന നിലയില്‍ പാര്‍ട്ടിയ്ക്കകത്ത് ആഭ്യന്തര അന്വേഷണമെങ്കിലും നടക്കേണ്ടതല്ലേ. എന്താണ് ആ തരത്തില്‍ പോലും തയ്യാറാകാത്തത്. ഇത് ആ പാര്‍ട്ടിയുടെ പ്രശ്‌നമാണെങ്കിലും, അവരുടെ ആഭ്യന്തര സുതാര്യതയെ ചോദ്യം ചെയ്യുന്ന ഒന്നായി മാറിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിത്വം പോലും സാമ്പത്തികശേഷി നോക്കി വിതരണം ചെയ്യുന്ന രീതിയാണെങ്കില്‍ ജനാധിപത്യത്തിലെ സമത്വവും, ആശയാധിഷ്ഠിത രാഷ്ട്രീയവും എവിടെ നില്‍ക്കുമെന്ന് ' മുഖ്യമന്ത്രി ചോദിച്ചു.

KC Venugopal, Pinarayi Vijayan
എസ്ഡിപിഐ ആര്‍എസ്എസിന്റെ ഉത്പന്നം; അവരുമായി യാതൊരു നീക്കുപോക്കോ ധാരണയോ ഉണ്ടാക്കിയിട്ടില്ല : എംഎ ബേബി

'സാധാരണ പ്രവര്‍ത്തകരുടെ സ്വപ്‌നങ്ങള്‍ ഇങ്ങനെ തകര്‍ക്കപ്പെടേണ്ടതാണോ?. മറ്റൊരാളുടെ പേരില്‍ വ്യാജമായത് അടക്കം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് നിരന്തരം വിമര്‍ശിക്കുന്ന പാര്‍ട്ടി, സ്വന്തം പാര്‍ട്ടിക്കുള്ളിലെ ആരോപണങ്ങളില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇത് ഒരുതരം രാഷ്ട്രീയ ഇരട്ടത്താപ്പല്ലേ. ഇത് രാഷ്ട്രീയത്തിന്റെ വിശ്വാസ്വതയെയും നൈതികതയേയും പരിശോധിക്കുന്ന വിഷയമല്ലേ? . പാര്‍ട്ടി ടിക്കറ്റ് ആശയങ്ങള്‍ക്കും പ്രവര്‍ത്തനത്തിനുമാണോ നല്‍കുക അതോ പണത്തിനാണോ ?. വ്യക്തമായ മറുപടി പറയേണ്ട ബാധ്യത ആ പാര്‍ട്ടി നേതൃത്വത്തിനുണ്ട്. അതു കഴിയാത്തതുകൊണ്ടല്ലേ മൗനം പാലിക്കുന്നതെന്നും' മുഖ്യമന്ത്രി ചോദിച്ചു.

Summary

Chief Minister Pinarayi Vijayan said that the allegations that Congress general secretary KC Venugopal accepted a bribe for a seat in Haryana are extremely serious.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com