'നല്ല കാര്യങ്ങള്‍ തമസ്‌കരിക്കാന്‍ ശ്രമം'; പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങള്‍ എത്താത്തതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Pinarayi Vijayan criticizes media for failing to report
പിണറായി വിജയന്‍
Updated on
1 min read

കണ്ണൂര്‍: പാലം ഉദ്ഘാടനം റിപ്പോര്‍ട്ട് ചെയ്യാന്‍ ദൃശ്യമാധ്യമങ്ങള്‍ എത്താത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി - വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂര്‍ പാലം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മാധ്യമങ്ങളെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. അഞ്ചരക്കണ്ടി ചെറിയവളപ്പിലെ കേരള സയന്‍സ് പാര്‍ക്ക്- ഐ ടി പാര്‍ക്ക് ഉദ്ഘാടന പരിപാടിയിലും മുഖ്യധാര മാധ്യമങ്ങള്‍ വന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ തമസ്‌കരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

'ഇവിടെ ദൃശ്യമാധ്യമങ്ങളുടെ കാമറകള്‍ കാണുന്നില്ല. കാണുന്നത് ചില സാമൂഹ്യ മാധ്യമങ്ങളുടെ കാമറകള്‍ മാത്രമാണ്. നേരത്തെ പങ്കെടുത്ത പരിപാടിയിലും മുഖ്യധാര മാധ്യമങ്ങള്‍ വന്നില്ല. നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാതിരിക്കുകയാണ് ഇവരെന്നും' മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan criticizes media for failing to report
പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് മന്ത്രി വീണാ ജോര്‍ജ്

ശബരിമലയിലെ അന്വേഷണം നടത്തുന്നത് പ്രത്യേക സംഘമാണ്. നിഷ്പക്ഷ സംഘം അല്ല അന്വേഷണം നടത്തുന്നതെന്ന് ചിലര്‍ പ്രചരിപ്പിച്ചു. അവര്‍ക്കെല്ലാം ഹൈക്കോടതിയില്‍ നിന്ന് കണ്ണച്ച് അടി കിട്ടി. ഹൈക്കോടതി പറഞ്ഞു രാജ്യത്തെ മികച്ച ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. എന്നാല്‍ അത് വാര്‍ത്തയായില്ല. ഈ കേസില്‍ മാത്രമല്ല എല്ലാ കേസിലും പൊലീസ് ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. കുറ്റം ചെയ്തിട്ടുണ്ടോ എന്ന് മാത്രമാണ് പൊലീസ് നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു ദശാബ്ദത്തില്‍ സംസ്ഥാനത്തിന് ഒരുപാട് ദുരന്തം നേരിടേണ്ടി വന്നു. മനുഷ്യ സ്‌നേഹികളായ പൊലീസിനെയാണ് അവിടെ കാണാന്‍ സാധിച്ചത്. പണ്ട് പൊലീസ് സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ ഉള്‍ഭയമായിരുന്നു. ആ അവസ്ഥയില്‍ മാറ്റം വന്നു. സംസ്ഥാനത്തെല്ലാം പൊലീസ് സ്റ്റേഷന്‍ മികവിന്റെ കേന്ദ്രങ്ങളായി. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ വരെ പൊലീസ് സേനയിലേക്ക് വരികയാണ്. ഇത് സേനയുടെ കഴിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ചട്ടവിരുദ്ധമായ രീതിയില്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ യാതൊരു പരിരക്ഷയും നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Summary

Pinarayi Vijayan criticizes media for failing to report on the inauguration of the Keezhattoor bridge in Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com