'ലവ് യു ടൂ മൂണ്‍ ആന്‍ഡ് ബാക്ക്'; അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
pinarayi vijayan
pinarayi vijayan
Updated on
1 min read

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'ലവ് യു ടൂ മൂണ്‍ ആന്‍ഡ് ബാക്ക്' എന്നെഴുതിയ കപ്പുമായാണ് മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യം.

എല്‍ഡിഎഫ് സത്യാഗ്രഹ സമരവേദിയിലാണ് മുഖ്യമന്ത്രി ഈ കപ്പ് ഉപയോഗിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനു പിന്നാലെ ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ വാചകമാണിത്. ഈ വാചകം എഴുതിയ കപ്പ് പിടിച്ച മുഖ്യമന്ത്രിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ഇതിനകം വൈറലായി.

ദൈവത്തിന് നന്ദിയെന്നും ലോകം കേള്‍ക്കാത്ത നിലവിളി ദൈവം കേട്ടു എന്നുമാണ് കഴിഞ്ഞ ദിവസം പരാതിക്കാരി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇരുട്ടില്‍ ചെയ്ത പ്രവര്‍ത്തികള്‍ ദൈവം കണ്ടെന്നും മാലാഖ കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തില്‍നിന്ന് തങ്ങളോട് ക്ഷമിക്കട്ടെയെന്നും അതിജീവിത സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'പ്രിയപ്പെട്ട ദൈവമേ, എല്ലാ വേദനകളും, വിധികളും, വഞ്ചനകളും സഹിച്ച് മുന്നോട്ട് പോകാന്‍ ധൈര്യം നല്‍കിയതിന് നന്ദി. ഇരുട്ടില്‍ അയാള്‍ ചെയ്ത പ്രവൃത്തി നീ കണ്ടു. ലോകത്തിന് മുന്നില്‍ എത്താതിരുന്ന നിലവിളികള്‍ നീ കേട്ടു. ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലപ്രയോഗത്തിലൂടെ തട്ടിയെടുത്തപ്പോളും നീ ഞങ്ങളെ ചേര്‍ത്തു പിടിച്ചു. ആ മാലാഖ കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തില്‍ നിന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ. തെറ്റായ വ്യക്തിയെ വിശ്വസിച്ച് കുട്ടിയുടെ പിതാവാകാന്‍ യോഗ്യനല്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിന് ക്ഷമ ചോദിക്കുന്നു'.

'ആ മാലാഖ കുഞ്ഞുങ്ങളുടെ ആത്മാക്കള്‍ സമാധാനത്തോടെ വിശ്രമിക്കട്ടെ. അക്രമത്തില്‍ നിന്നും ഭയത്തില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത ഈ ലോകത്തില്‍ നിന്നും ആ മാലാഖ കുഞ്ഞുങ്ങള്‍ സ്വതന്ത്രരായിരിക്കട്ടെ. നമ്മുടെ കണ്ണുനീര്‍ സ്വര്‍ഗത്തില്‍ എത്തിയാല്‍, അവര്‍ നിങ്ങളോട് ഇക്കാര്യം പറയട്ടെ. നിങ്ങളുടെ അമ്മ ഒരിക്കലും നിങ്ങളെ മറന്നില്ല. നിങ്ങളുടെ അസ്തിത്വം പ്രധാനമാണ്. നിങ്ങളുടെ ആത്മാവ് പ്രധാനമാണ്. വീണ്ടും കണ്ടുമുട്ടുന്നതുവരെ അമ്മമാര്‍ നിങ്ങളെ ഞങ്ങളുടെ ഹൃദയങ്ങളില്‍ താലോലിക്കും. കുഞ്ഞാറ്റേ, അമ്മ നിന്നെ അങ്ങേയറ്റം സ്‌നേഹിക്കുന്നു'.- യുവതി കുറിച്ചു.

pinarayi vijayan
വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അപകടം; ട്രെയിനില്‍നിന്നു വീണ് പതിനെട്ടുവയസുകാരന്‍ മരിച്ചു

മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ വിവാഹ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് സോഷ്യല്‍ മീഡിയ വഴി രാഹുലിനെ പരിചയപ്പെടുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. പിന്നീട് പ്രണയത്തിലായി. വിവാഹബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് രാഹുല്‍ വാഗ്ദാനം ചെയ്തെന്നും യുവതിയുടെ പരാതിയിലുണ്ട്. ഒരു കുഞ്ഞുണ്ടായാല്‍ വിവാഹം വളരെ വേഗത്തില്‍ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി പറയുന്നു.

pinarayi vijayan
പോക്കുവരവ് ചെയ്ത് നല്‍കാനായി കൈക്കൂലി വാങ്ങി; മുന്‍ വില്ലേജ് ഓഫീസര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്
Summary

pinarayi vijayan expresses solidarity with survivor in rahul mamkootathil case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com