

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ബക്രീദ് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ത്യാഗത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സന്ദേശമാണ് ബക്രീദും ഹജ്ജ് കർമവും നല്‍കുന്നത്. സഹജീവികളുടെ പ്രയാസങ്ങളിൽ ഒപ്പം നിൽക്കാനും ഉള്ളവർ ഇല്ലാത്തവരുമായി പങ്കുവെക്കാനും പ്രേരിപ്പിക്കുന്ന മാനവികതയും ബക്രീദ് ഉയർത്തിപ്പിടിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ജനങ്ങളില്‍ കൂടുതല്‍ ഐക്യവും സൗഹാര്‍ദവും അര്‍പ്പണ മനോഭാവവും ഉണ്ടാകാന്‍ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാതിമത ഭേദമന്യേ മനുഷ്യർ തമ്മിലുള്ള സാഹോദര്യവും പരസ്പര സ്നേഹവും കൂടുതൽ ദൃഢമാക്കാൻ ഈ പെരുന്നാൾ കാലത്തിന് സാധിക്കട്ടെയെന്നും വിഭാഗീയതകളുടെയും വിദ്വേഷങ്ങളുടെയും ഇരുളിനെ മാറ്റിനിർത്തി, സമാധാനവും ഐക്യവും നിറഞ്ഞ ഒരു സമൂഹത്തിനായി നമുക്ക് ഒന്നിച്ച് നിൽക്കാമെന്നും പിണറായി വിജയൻ ആഹ്വാനം ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates