'എന്തിനാണ് തിരക്കുപിടിച്ച് നരഹത്യാക്കുറ്റം ചുമത്തിയത്?'; നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കോടതിയുടെ നിർണ്ണായക ചോദ്യങ്ങൾ, ശനിയാഴ്ച വരെ അറസ്റ്റ് തടഞ്ഞു

മുഖ്യമന്ത്രിയുടെ ബസിന് നേരെ കല്ലേറുണ്ടായെന്ന വാദം കളവെന്ന് പ്രത്യേക അന്വേഷണ സംഘം; ഗൺമാനെ രക്ഷിക്കാൻ പൊലീസിലെ ഉന്നതർ ഇടപെട്ടതായും തെളിവുകൾ നശിപ്പിച്ചതായും എസ്.ഐ.ടി റിപ്പോർട്ട്
ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദ്ദിക്കുന്നു
ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദ്ദിക്കുന്നുവീഡിയോദൃശ്യത്തിൽ നിന്ന്
Updated on
1 min read

കൊച്ചി: ആലപ്പുഴയിലെ നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസിൽ നിർണ്ണായക ചോദ്യങ്ങളുമായി കോടതി . പ്രതികൾക്കെതിരെ എന്തിനാണ് ഇത്ര തിരക്കുപിടിച്ച് നരഹത്യാ കുറ്റം ചുമത്തിയതെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ ഗുരുതരമായ മുറിവുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇല്ലല്ലോ എന്നും കോടതി ചോദിച്ചു. കേസിന്റെ ഭാഗമായുള്ള പ്രധാന മർദന ദൃശ്യങ്ങൾ കോടതി നേരിട്ട് വിലയിരുത്തി. എന്നാൽ സംഭവസമയത്ത് പൊലീസ് ചിത്രീകരിച്ച ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് പ്രൊസിക്യൂഷൻ വ്യക്തമാക്കിയതോടെ അതൃപ്തി രേഖപ്പെടുത്തിയ കോടതി, പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചുവരുത്തി. കേസ് ശനിയാഴ്ച പരിഗണിക്കുന്നത് വരെ പ്രതികളായ ഗൺമാൻമാരുടെ അറസ്റ്റ് രേഖപ്പെടുത്തരുതെന്നും കോടതി നിർദ്ദേശിച്ചു.

അതേസമയം, ആലപ്പുഴയിലെ നവകേരള യാത്രയിലെ സുരക്ഷാ പ്രവർത്തനങ്ങൾക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച കേസിൽ ആരോപണവിധേയരായ ഗൺമാൻ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ പൊലീസിൽ ഉന്നത ഇടപെടലുണ്ടായതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കേസ് അട്ടിമറിക്കാൻ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ഒന്നടങ്കം കൂട്ടുനിന്നതായും സംഭവസ്ഥലത്തുനിന്നുള്ള പ്രധാന തെളിവുകൾ പോലും നശിപ്പിക്കപ്പെട്ടതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള മർദ്ദനമാണ് അവിടെ അരങ്ങേറിയത്. സെഡ് പ്ലസ് സുരക്ഷാ കാറ്റഗറിയുള്ള മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിലാണ് തങ്ങൾ ഇടപെടൽ നടത്തിയതെന്നായിരുന്നു ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥർ മുൻപ് വാദിച്ചിരുന്നത്.

എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേര്‍ക്ക് കല്ലേറോ, ആക്രമണമോ ഉണ്ടായിട്ടില്ലെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നു ബസിന്റെ ഡ്രൈവറായിരുന്ന അഭിലാഷ് മൊഴി നല്‍കിയിട്ടുണ്ട്. ബസിനു കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നു കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറും മൊഴി നല്‍കിയതായി പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pinarayi Vijayan's Gunman beating youth congress men while protesting at nava kerala sadas
Pinarayi Vijayan
Pinarayi Vijayan
Pinarayi Protest
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com