

തിരുവനന്തപുരം: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈയിലും ചൂരല്‍മലയിലും നടത്തുന്നത് സാധ്യതകളൊന്നും ബാക്കി നിര്‍ത്താതെയുള്ള തിരച്ചിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ ഊര്‍ജിതമായ തിരച്ചിലും നിരീക്ഷണവും ഇന്ന് നടക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്ല് നിലമ്പൂര്‍ വരെ ചാലിയാല്‍ കേന്ദ്രീകരിച്ചും ഇന്ന് തിരച്ചില്‍ നടത്തുന്നു. സൈന്യം, വനംവകുപ്പ്, ഫയര്‍ഫോഴ്‌സ് എന്നിവരെയാണ് തിരച്ചിലിനായി നിയോഗിച്ചിരിക്കുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്ല് വരെയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ ഭാഗത്ത് പ്രത്യേകിച്ച് സണ്‍റൈസ് വാലി പോലെയുള്ള സ്ഥലങ്ങളില്‍ ഹെലികോപ്ടറിലാണ് രക്ഷാപ്രവര്‍ത്തകരെ എത്തിച്ചത്. പരിശോധിക്കാത്ത ഒരു പ്രദേശവും മേഖലയില്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് പോകുന്നത്. നാട്ടുകാരില്‍ നിന്നും പ്രത്യേക സഹായം ലഭിക്കുന്നുണ്ട്. മന്ത്രിസഭ ഉപസമിതി കൃത്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചാലിയാറിന്റെ ഇരുകരകളിലും വനമേഖലയിലും തിരച്ചില്‍ ശക്തമാക്കാന്‍ നേവി, കോസ്റ്റ്ദാര്‍ഡ് എന്നിവരുമായി ചര്‍ച്ച ചെയ്യും. കടലില്‍ മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിയെത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കും. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന വേഗത്തില്‍ നടത്തും. ക്യാമ്പുകളില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകളില്‍ ക്യാമ്പില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും സ്‌കൂളുകളില്‍ ഉടന്‍ തന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 224 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 154 പേരെ കാണാതായിട്ടുണ്ട്. 88 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. സംസ്‌കര ച്ചടങ്ങുകള്‍ നടത്താന്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡിഎന്‍എ ടെസ്റ്റ് സ്വകാര്യ ലാബുകളില്‍ നടത്തുന്ന കാര്യം പരിശഘിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates