'എസ്‌ഐആറിനെതിരെ കേരളം; തിടുക്കപ്പെട്ട് നടത്തുന്നതില്‍ ആശങ്ക; നവംബര്‍ അഞ്ചിന് സര്‍വകക്ഷിയോഗം'

ഇതിന്റെ അപകടം ചൂണ്ടിക്കാട്ടി നിയമസഭ നേരത്തെ പ്രമേയം അംഗീകരിച്ചിരുന്നു.
Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയൽ
Updated on
1 min read

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം (എസ്‌ഐആര്‍) തിടുക്കപ്പെട്ട് നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ രാജ്യത്തെ ജനാധിപത്യ പ്രക്രിയയ്ക്കു തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന നീക്കമാണിത്. ഇതിന്റെ അപകടം ചൂണ്ടിക്കാട്ടി നിയമസഭ നേരത്തെ പ്രമേയം അംഗീകരിച്ചിരുന്നു.

Pinarayi Vijayan
ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കി; പ്രതിമാസം ആയിരം രൂപ സ്ത്രീ സുരക്ഷാ പെന്‍ഷന്‍; വന്‍ പ്രഖ്യാപനങ്ങള്‍

രാഷ്ട്രീയ പാര്‍ട്ടികളുടെയും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെയും നിര്‍ദേശം അവഗണിച്ചാണ് എസ്‌ഐആര്‍ നടത്തുന്നത്. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് ഇപ്പോള്‍ പ്രായോഗികമല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചതാണ്. ഈ തീരുമാനം എതിര്‍ക്കപ്പെടേണ്ടതാണ്. ഇതിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കും. നവംബര്‍ 5 വൈകിട്ട് നാലിന് സര്‍വകക്ഷിയോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Summary

pinarayi vijayan said that the Election Commission's decision to hastily implement the SIR has created great apprehension.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

CM Pinarayi Vijayan replies to Telangana CM Revanth Reddy’s letter
Search should be intensified to find Saranya
pinarayi vijayan
Pinarayi vijayan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com