

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിജയിച്ചു. ധര്‍മ്മടം മണ്ഡലത്തില്‍ 19, 247 വോട്ടുകള്‍ക്കാണ് പിണറായി വിജയന്‍ വിജയിച്ചത്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തില്‍ കുറേ റൗണ്ട് പിന്നിലായ ശേഷമാണ് പിണറായി വിജയിച്ചു കയറുന്നത്. കോണ്‍ഗ്രസിന്റെ യുവ സ്ഥാനാര്‍ത്ഥി വി പി അബ്ദുള്‍ റഷീദാണ് പിണറായി വിജയനെ വിറപ്പിച്ചത്.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് 50,123 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിണറായി വിജയന്‍ വിജയിച്ചത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 30,876 വോട്ടുകളുടെ കുറവാണ് ഇത്തവണ ഭൂരിപക്ഷത്തില്‍ പിണറായി വിജയന് കുറഞ്ഞത്. യുഡിഎഫിന്റെ കടുത്ത പോരാട്ടത്തില്‍ വിയര്‍ത്താണ് പിണറായി വിജയിച്ചു കയറുന്നത്. 2016 ല്‍ 36,905 വോട്ടുകളുമായിരുന്നു പിണറായി വിജയന്റെ ഭൂരിപക്ഷം.
പറവൂര്‍ മണ്ഡലത്തില്‍ നിന്നും നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനും വിജയിച്ചു. സിപിഐയുടെ ഇ ടി ടൈസണ്‍ മാസ്റ്ററെ 20,600 വോട്ടുകള്‍ക്കാണ് വി ഡി സതീശന്‍ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ വിഡി സതീശനും പിന്നില്‍പ്പോയിരുന്നു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വി ഡി സതീശന്‍ 21,301 വോട്ടുകള്‍ക്കാണ് വിജയിച്ചിരുന്നത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 701 വോട്ടുകളാണ് വിഡി സതീശന് ഭൂരിപക്ഷത്തില്‍ കുറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates