പി കെ ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു

PK Damodaran Master  passed away.
പി കെ ദാമോദരന്‍
Updated on
1 min read

വടകര: സിപിഐ (എംഎല്‍)ന്റെ ആദ്യകാല സംഘാടകന്‍ അയനിക്കാട്ടെ പി കെ ദാമോദരന്‍ മാസ്റ്റര്‍(79) അന്തരിച്ചു. കുറച്ചു ദിവസങ്ങളായി അസുഖ ബാധിതനായിരുന്നു. അടിയന്തരാവസ്ഥാ കാലഘട്ടത്തില്‍ സംസ്ഥാന നേതൃനിരയില്‍ പ്രവര്‍ത്തിക്കുകയും വയനാട് കോഴിക്കോട് ജില്ലകളില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. കീഴൂര്‍ യു.പി സ്‌കൂള്‍ റിട്ട. അധ്യാപകനായിരുന്നു.

PK Damodaran Master  passed away.
'വിപ്പ് നല്‍കിയെന്ന് ഡിസിസി പ്രസിഡന്റ് പറയുന്നത് പച്ചക്കള്ളം; ആരും ബിജെപിയില്‍ ചേര്‍ന്നിട്ടില്ല'

അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയില്‍ മരണാസന്നനാകുന്ന വിധം ഭീകരമായ പീഡനത്തിരയായിരുന്നു. കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ പ്രധാന സംഘാടകരിലൊരാളും, കേസില്‍ പ്രതിയുമായി രണ്ട് വര്‍ഷത്തിലധികം ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. നക്‌സലൈറ്റ് പ്രസിദ്ധീകരണമായ യെനാന്‍ മാസികയുടെ പ്രധാന സംഘാടകനും, നക്‌സലൈറ്റുകളുടെ നേതൃത്വത്തില്‍ നടന്ന വിപ്ലവ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ തുടക്കക്കാരനുമായിരുന്നു.

PK Damodaran Master  passed away.
ഡോ.എ ജെ ഷഹ്നയുടെ ആത്മഹത്യ; സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍

പരേതരായ രാമന്‍ നായരുടെയും കല്യാണി അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: പി.കെ. കമലാക്ഷി (കക്കോടി), പരേതരായ രാഘവന്‍ നായര്‍ (റിട്ട. വനം വകുപ്പ് ), പി.കെ.ബാലകൃഷ്ണന്‍ (റിട്ട. അധ്യാപക, ബി.ഇ.എം യു.പി സ്‌കൂള്‍, പുതിയങ്ങാടി ), പി.കെ.വേണു (റിട്ട. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ). ശവസംസ്‌കാരം അയനിക്കാട്ട് വീട്ടു വളപ്പില്‍ നടന്നു.

Summary

PK Damodaran Master passed away.-

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com