'അവരുടെ ശിരോവസ്ത്രം പോലെ ഒരു മുഴം നീളമുള്ള തുണി; കേരളത്തില്‍ സംഭവിച്ച് കൂടാത്തത്'

അത് കണ്ടാല്‍ പേടിയാകും, നിയമവിരുദ്ധമാണ് എന്നെല്ലാം പറഞ്ഞ് ഒരു കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങിയത് വളരെ നിര്‍ഭാഗ്യകരമായി.
pk kunhalikutty
പികെ കുഞ്ഞാലിക്കുട്ടി ടെലിവിഷന്‍ ചിത്രം
Updated on
1 min read

കോഴിക്കോട് : പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിലക്കില്‍ പ്രതികരിച്ച് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് കുഞ്ഞാലിക്കുട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇത്തരം കാര്യങ്ങള്‍ കേരളത്തില്‍ സംഭവിച്ച് കൂടാത്ത ഒന്നാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

pk kunhalikutty
ഹിജാബ് വിവാദം: സെന്റ് റീത്താസ് ഹൈസ്‌കൂളിന്റെ ആവശ്യം തള്ളി ഹൈക്കോടതി; ഡിഡിഇയുടെ ഉത്തരവിന് സ്‌റ്റേ ഇല്ല

'പള്ളുരുത്തി സ്‌കൂളില്‍ ഉണ്ടായ പ്രശ്‌നത്തെക്കുറിച്ച് പറയാതിരിക്കാന്‍ വയ്യ. വളരെ നിര്‍ഭാഗ്യകരാമായി പോയി. കേരളത്തില്‍ സംഭവിച്ചുകൂടാനാകാത്തതാണ്. വിദ്യാര്‍ഥി നിയമം അനുസരിച്ച് വരികയാണെങ്കില്‍ എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്. എന്ത് നിയമമാണത്?. ഒരു മുഴം നീളമുള്ള ഒരു തുണി അവരുടെ ശിരോവസ്ത്രം പോലെ തന്നെ; അത് കണ്ടാല്‍ പേടിയാകും, നിയമവിരുദ്ധമാണ് എന്നെല്ലാം പറഞ്ഞ് ഒരു കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങിയത് വളരെ നിര്‍ഭാഗ്യകരമായി. പൊതു സമൂഹം ഇതിനെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തേണ്ടതാണ്. അതില്‍ യാതൊരു സംശയവുമില്ലെന്നും' കുഞ്ഞാലിക്കുട്ടി പറഞ്ഞു

Summary

PK Kunhalikutty reaction on hijab row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

PK Kunhalikutty
pk sreemathi
KT Jaleel says there should be a consensus within the Muslim League regarding the lighting of the traditional lamp
k karunakaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com