സ്‌കോൾ-കേരള :  പ്ലസ് വൺ പ്രവേശന തിയതി നീട്ടി

ഓൺലൈൻ രജിസ്‌ട്രേഷനും മാർഗ നിർദ്ദേശങ്ങൾക്കും www.scolekerala.org സന്ദർശിക്കുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം : സ്‌കോൾ-കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാനുള്ള സമയം നീട്ടി. പിഴയില്ലാതെ 23 വരെയും 60 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. 

ഓൺലൈൻ രജിസ്‌ട്രേഷനും മാർഗ നിർദ്ദേശങ്ങൾക്കും www.scolekerala.org സന്ദർശിക്കുക. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷയുടെ പ്രന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഓഫീസിലേക്ക് അയക്കണം. 

എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സ്പീഡ്/രജിസ്റ്റേർഡ് തപാലിൽ 
ആണ് അയക്കേണ്ടത്. വിശദാംശങ്ങൾക്ക് സംസ്ഥാന/ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com