വീട്ടിൽ വെള്ളമില്ല, ആറ്റിൽ കുളിക്കാനെത്തി; പ്ലസ് വൺ വിദ്യാർഥിനി മുങ്ങി മരിച്ചു 

ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

പത്തനംതിട്ട: പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥിനി മുങ്ങി മരിച്ചു. നാറാണംതോട് അമ്പലപ്പറമ്പിൽ വിനോദിന്റെയും പ്രീതയുടെയും മകൾ നന്ദന (16) ആണ് മരിച്ചത്.  പമ്പാവാലി ആലപ്പാട്ട് പാപ്പിക്കയത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. 

വെൺകുറിഞ്ഞി എസ്എൻഡിപി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് നന്ദന. ഇവരുടെ വീട്ടിൽ വെള്ളമില്ലാത്തതു കൊണ്ടാണ് ആലപ്പാട്ട് കുളിക്കാനെത്തിയത്. നന്ദനയ്ക്കൊപ്പമുണ്ടായിരുന്ന അശ്വതി, മായ എന്നിവരെ നാട്ടുകാർ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. നന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. 

സഹോദരൻ വിനായകൻ. മൃതദേഹം കാഞ്ഞിരപ്പള്ളി സ്വകര്യ ആശുപത്രിയിലേക്ക് മാറ്റി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
kerala rain alert today
X

FOLLOW US

ON GOOGLE DISCOVER