തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ ഇന്ന് തുടങ്ങും. കേരളത്തിനകത്തും പുറത്തുമായി 2,005 കേന്ദ്രങ്ങളിലാണ് ഹയർ സെക്കൻഡറി പരീക്ഷ നടക്കുന്നത്. ആകെ 4,33,325 വിദ്യാർഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏപ്രിൽ 26 വരെയാണ് പരീക്ഷകൾ നടക്കുന്നത്.
മെയ് 3 മുതൽ പ്രാക്റ്റികൾ പരീക്ഷകൾ തുടങ്ങും. പരീക്ഷകൾക്കുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷ നടത്തിപ്പിനായി 2,005 ചീഫ് സൂപ്രണ്ടുമാരെയും 4,015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 22,139 ഇൻവിജിലേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്. പരീക്ഷകൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സംസ്ഥാനതലത്തിലും പ്രാദേശികമായും വിജിലൻസ് സ്‌ക്വാഡുകൾ പ്രവർത്തിക്കും.
വൊക്കേഷണൽ ഹയർസെക്കൻഡറിക്ക് 389 കേന്ദ്രങ്ങളിലായി എൻ എസ് ക്യൂ എഫ് വിഭാഗത്തിൽ 30,158, മറ്റു വിഭാഗത്തിൽ 1,174 ഉൾപ്പെടെ 31,332 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. നാളെ എസ്എസ്എൽസി പരീക്ഷകളും ആരംഭിക്കും. ഏപ്രിൽ 29നാണ് അവസാനിക്കുന്നത്. സംസ്ഥാനത്ത് ഇക്കുറി 4,27,407 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates