

ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുത്ത 508 റെയിൽവേ സ്റ്റേഷനുകളുടെ വികസനപ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം. വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പ്രധാനമന്ത്രി തറക്കല്ലിടൽ നിർവഹിച്ചത്. കേരളത്തിൽ അഞ്ച് സ്റ്റേഷനുകളടക്കം ദക്ഷിണ റെയിൽവേയിലെ 25 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്.
തറക്കല്ലിട്ട 508 സ്റ്റേഷനുകളിൽ ഇന്ന് പ്രവർത്തനങ്ങൾ ആരംഭിക്കും. ഏകദേശം 25,000 കോടി രൂപയാണ് സ്റ്റേഷനുകളുടെ വികസനത്തിനായി നീക്കിവെച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ സ്റ്റേഷനുകൾ ഉത്തർപ്രദേശിലും രാജസ്ഥാനിലുമാണ്, ഇരു സംസ്ഥാനങ്ങളിലും 55 എണ്ണം വീതമാണ്. ബിഹാറിൽ 49ഉം മഹാരാഷ്ട്രയിൽ 44ലും സ്റ്റേഷനുകൾ നവീകരിക്കും. പശ്ചിമബംഗാൾ - 37, മധ്യപ്രദേശ് - 34, ആസ്സാം - 32 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നവീകരിക്കുന്ന റെയിൽവേ സ്റ്റേഷനുകളുടെ എണ്ണം. കേരളത്തിൽ പാലക്കാട് ഡിവിഷനിൽ കാസർകോട്, പയ്യന്നൂർ, വടകര, തിരൂർ, ഷൊർണൂർ, മംഗലാപുരം സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിൽ സ്‌റ്റേഷനാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായി സ്റ്റേഷനുകളിൽ നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, പാർക്കിങ് സൗകര്യം, വിശ്രമമുറികൾ, നിരീക്ഷണക്യാമറ, ജനറേറ്ററുകൾ, വിവരവിനിമയസംവിധാനം എന്നിവയ്ക്കൊപ്പം യാത്രക്കാർക്കുള്ള ആധുനിക സൗകര്യങ്ങളോടെയാകും റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കുക. പ്ലാറ്റ്ഫോമുകളുടെ നീളവും ഉയരവും കൂട്ടും. കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കുന്നതും സ്റ്റേഷനിലേക്ക് പുതിയ റോഡ് നിർമ്മിക്കുന്നതുമെല്ലാം പദ്ധതിയുടെ ഭാഗമാകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
