സ്ഥാനാർഥിയെന്ന നിലയിൽ ഇളവ് നൽകാനാകില്ലെന്ന് പൊലീസ്; പ്രചാരണത്തിൽ നിന്ന് മാറ്റി നിർത്താനാണ് ശ്രമമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ഇ​ള​വ് ന​ൽ​കി​യാ​ൽ സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് പൊലീസ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
Rahul Mamkootathil
രാഹുൽ മാങ്കൂട്ടത്തിൽഫെയ്സ്ബുക്ക്
Updated on: 
1 min read

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ‌​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ജാ​മ്യ​ വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് ന​ൽ​ക​രു​തെ​ന്ന് പൊ​ലീ​സ്. ജാ​മ്യ ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് തേ​ടി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യാണ് പൊലീസ് എതിർത്തത്.

സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പൊലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി ഒ​പ്പി​ട​ണ​മെ​ന്ന ജാ​മ്യ​ വ്യ​വ​സ്ഥ​യി​ലാ​ണ് ഇ​ള​വ് തേ​ടി​യി​രി​ക്കു​ന്ന​ത്.

ഇ​തി​നെ​യാ​ണ് പൊ​ലീ​സ് എ​തി​ർ​ത്ത​ത്. ഇ​ള​വ് ന​ൽ​കി​യാ​ൽ സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് പൊലീസ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അതേസമയം പൊലീസ് രാഷ്ട്രീയം കളിക്കുകയാണെന്നും പ്രചാരണ രം​ഗത്ത് നിന്ന് മാറ്റി നിർത്താനാണ് ശ്രമിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്കെല്ലാം പാലക്കാട്ടെ ജനം വോട്ടിലൂടെ മറുപടി പറയുമെന്നും രാഹുല്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER