മുക്ക് പണ്ടം പണയം വെച്ച് ഒന്നരലക്ഷം തട്ടി, ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

Suspect arrested after stealing money from a pawn shop in Mukku
സജു
Updated on
1 min read

തിരുവനന്തപുരം: മുക്ക് പണ്ടം പണയം വെച്ച് പണം തട്ടിയ ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. കട്ടച്ചല്‍കുഴി പുത്തന്‍കാനം സ്വദേശി സജു ( 50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ജനുവരി 11നായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. മംഗലത്ത്‌കോണം ജങ്ഷനിലെ സ്വകാര്യ ധനമിടപാട് സ്ഥാപനത്തില്‍ 31.90 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണം പൂശിയ വളകള്‍ (മുക്കുപണ്ടം) പണയം വെച്ച് ഒരു ലക്ഷത്തി അറുപതിനായിരം രൂപ തട്ടിച്ചെടുക്കുകയായിരുന്നു.

പിന്നീട് ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് ഇത് മുക്കാണെന്ന് മനസിലായത്. ഇയാള്‍ക്കെതിരെ ബാലരാമപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ കോട്ടുകാല്‍ ഭാഗത്ത് കണ്ടതായി വിവരം ലഭിച്ചതോടെ പൊലീസ് സംഘം സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.

Suspect arrested after stealing money from a pawn shop in Mukku
'ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റിനായി 7 കോടി വാങ്ങി'; കെസി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും നിയമക്കുരുക്കിലേക്ക്; റിപ്പോര്‍ട്ട്

ബാലരാമപുരം എസ്എച്ച്ഒ അഭിലാഷ് , പ്രിന്‍സിപ്പല്‍ എസ്‌ഐ അനീഷ്, ഗ്രേഡ് എസ്‌ഐ മാരായ സതി കുമാര്‍,ജയറാം എസ്സിപിഒ മാരായ ലെനിന്‍ ,അരുണ്‍ ,ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോട്ടുകാല്‍ പഴയ പഞ്ചായത്ത് ഓഫീസിന് സമീപത്തു നിന്നും ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരവധി ജ്വല്ലറികളില്‍ സമാന തട്ടിപ്പുകള്‍നടത്തിയിട്ടുള്ളതായും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Summary

Police arrest absconding accused who pledge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com