എരുമപ്പെട്ടി: ഒരു ബൈക്കിൽ മൂന്ന് പേർ ചേർന്ന് പോവുന്നതിന് ഇടയിൽ വന്ന് പെട്ടത് പൊലീസിന്റെ മുൻപിൽ. പെറ്റി കേസിൽപ്പെട്ടെങ്കിലും മറ്റൊരു സന്തോഷമാണ് ഇവിടെ എരുമപ്പെട്ടിയിലെ കായിക വിദ്യാർഥികളെ തേടിയെത്തിയത്.
പെറ്റി കേസിൽ പിടികൂടിയ കായിക വിദ്യാർഥികൾക്ക് സ്പോർട്സ് കിറ്റുകൾ സമ്മാനിക്കുകയായിരുന്നു പൊലീസ്. മുഹമ്മദ് ആഷിക്, മുഹമ്മദ് അർഷാദ്, അഖിൽ ഫിലിപ്പ് എന്നിവർക്കാണ് സ്റ്റേഷൻ ഓഫിസർ എം ബി ലത്തീഫിന്റെ നേതൃത്വത്തിൽ ഉപഹാരം സമ്മാനിച്ചത്. എരുമപ്പെട്ടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇവർ.
3 പേർ ചേർന്ന് ഒരു ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ട പൊലീസ് സ്റ്റേഷനിലെത്തി പിഴ അടയ്ക്കാൻ ഇവരോട് നിർദേശിക്കുകയായിരുന്നു.
എന്നാൽ തങ്ങളുടെ പക്കൽ പണമില്ലെന്നും തങ്ങൾ കായിക വിദ്യാർഥികളാണെന്നും എഎസ്ഐ കെ ആർ ജയനോട് ഇവർ പറഞ്ഞു. ഇവരുടെ അവസ്ഥ മനസിലായതോടെയാണ് സ്പോർട്സ് കിറ്റുകൾ സമ്മാനമായി നൽകിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates