കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, ചേരാനല്ലൂരില്‍ തടങ്കലില്‍ പാര്‍പ്പിച്ച 7 ഇതര സംസ്ഥാനക്കാരെ രക്ഷിച്ച് പൊലീസ്; പ്രതി പിടിയില്‍

ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്
cheranallur case
പിടിയിലായ പ്രതി
Edited By:
Updated on
1 min read

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളെ കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത് തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന പ്രതി പൊലീസ് പിടിയില്‍. പശ്ചിമ ബംഗാള്‍ സിലിഗുരി സ്വദേശി അബ്ദുല്‍ റഹിം ആണ് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനു സമീപത്തു നിന്നും പിടിയിലായത്. സംഘത്തിലെ മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

cheranallur case
തുടര്‍ച്ചയായി ക്രിമിനല്‍ കേസുകള്‍, സമൂഹത്തിന് പൊതുശല്യം; പ്രതിയെ കാപ ചുമത്തി ജയിലിലടച്ച് പൊലീസ്

ചേരാനല്ലൂരിലെ വാടക കെട്ടിടത്തില്‍ ഇവര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ഏഴ് ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി. ഓരോരുത്തരില്‍ നിന്നും പ്രതി 30 ലക്ഷം രൂപ വീതം തട്ടിയെടുത്തെന്നാണ് വിവരം. ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.

Summary

Police rescue 7 who were held in detention after being offered jobs in Canada

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com