Idukki
ബ്ലോക്ക് പഞ്ചാ‌യത്ത് ജീവനക്കാരൻ മദ്യ‌പിച്ചെത്തിസ്ക്രീന്‍ഷോട്ട്

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ അസിസ്റ്റന്റ് ബിഡിഒയുടെ സ്റ്റണ്ട്; വനിത ജീവനക്കാരി ഉൾപ്പെടെ മൂന്ന് പേർക്ക് മർദനം

അസിസ്റ്റന്റ് ബിഡിഓ എംഎം മധുവിനെതിരെയാണ് പരാതി
Published on

കട്ടപ്പന: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് ബിഡിഒ വനിത ജീവനക്കാരിയെ ഉൾപ്പെടെ മൂന്നുപേരെ മർദിച്ചതായി പരാതി. അസിസ്റ്റന്റ് ബിഡിഓ എംഎം മധുവിനെതിരെയാണ് പരാതി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വാഹനം പിന്നോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഇരട്ടയാർ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഡ്രൈവർ ഐവിനാണ് ആദ്യം മർദനമേറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Idukki
'ഗ്രീനാണ് മക്കളെ, ഹോം വര്‍ക്ക് ചെയ്ത് ബാഗ് പാക്ക് ചെയ്‌തോളൂ': കലക്ടറുടെ കമന്റ് വൈറല്‍

തുടർന്ന് ഐസിഡിഎസ് ഓഫീസിൽ കയറി ബഹളമുണ്ടാക്കിയ മധു വനിതാ ജീവനക്കാരിയെയും മറ്റൊരു ജീവനക്കാരനെയും മർദിച്ചു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com