യൂണിഫോമിനായി പിരിച്ച തുക ഓൺലൈൻ ബെറ്റിംഗിൽ ; സഹപ്രവർത്തകരിൽ നിന്ന് 7 ലക്ഷം തട്ടിയ പൊലീസ് ട്രെയിനി അറസ്റ്റിൽ

സ്പെഷ്യൽ ആംഡ് പൊലീസിലെ റിക്രൂട്ട് ട്രെയിനിക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസ്
police
പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: സഹപ്രവർത്തകരായ പൊലീസ് ട്രെയിനികളിൽ നിന്ന് യൂണിഫോം തുന്നിക്കുന്നതിനായി പിരിച്ചെടുത്ത ഏഴ് ലക്ഷത്തിലധികം രൂപ ഓൺലൈൻ ബെറ്റിംഗ് ഗെയിമിൽ ചൂതാട്ടം നടത്തിയ പൊലീസ് റിക്രൂട്ട് ട്രെയിനി അറസ്റ്റിൽ. സ്പെഷ്യൽ ആംഡ് പൊലീസിലെ (എസ്എപി) ട്രെയിനിയായ ശംഭു ആർ. കൃഷ്ണനാണ് തിരുവനന്തപുരം പേരൂർക്കട പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 318-ാം വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

police
ഓണത്തിന് പാട്ടുവച്ച് അടിച്ചു പൊളിച്ചാല്‍ നിയമക്കുരുക്കില്‍ പെടാം; മുന്നറിയിപ്പുമായി പകര്‍പ്പവകാശ ഏജന്‍സി

എസ്എപിയിലെ യൂണിഫോം കമ്മിറ്റി അംഗമായിരുന്നു അറസ്റ്റിലായ ശംഭു ആർ. കൃഷ്ണൻ, ജൂലൈ 3 നും ജൂലൈ 13 നും ഇടയിലുള്ള കാലയളവിൽ യൂണിഫോം മെറ്റീരിയലുകൾ വാങ്ങുന്നതിനും അത് തുന്നുന്നതിനുമായി മറ്റ് ട്രെയിനികളിൽ നിന്നായി ആകെ 7,18,320 രൂപ ഇയാൾ പിരിച്ചെടുത്തു. ഈ തുക പൊലീസ് ഡ്രൈ കാന്റീൻ അക്കൗണ്ടിലും ഡ്രസ് തുന്നുന്ന സൊസൈറ്റിയുടെ അക്കൗണ്ടിലും നിക്ഷേപിക്കേണ്ടതായിരുന്നു. എന്നാൽ ബാങ്ക് അക്കൗണ്ടുകളിൽ അടയ്ക്കാതെ, പണം ഇരട്ടിയാക്കാമെന്ന മോഹത്തിൽ ഇയാൾ ഈ തുക പൂർണ്ണമായും ഓൺലൈൻ ബെറ്റിംഗ് ഗെയിമിൽ ഉപയോഗിച്ച് നഷ്ടപ്പെടുത്തുകയായിരുന്നു.

police
മെസിയുടെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍; കുടുതല്‍ അന്വേഷണം വേണമെന്ന് ജനീഷ്

യൂണിഫോമിനായുള്ള തുക അടച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞ സഹപ്രവർത്തകർ വിവരം മുതിർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് എസ്എപിയിലെ സീനിയർ കമാൻഡിംഗ് ഓഫീസർ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് ശംഭു ആർ. കൃഷ്ണനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

police
30ല്‍ താഴെയാണോ പ്രായം?, 50 വയസ് കഴിഞ്ഞോ?, ഡ്രൈവിങ് ലൈസന്‍സ് കാലാവധി എത്ര?; ഓരോ പ്രായത്തിന്റെയും റൂള്‍ അറിയാം
police
പ്ലസ് ടു ഓണപ്പരിക്ഷ ടൈം ടേബിളിൽ മാറ്റം; പുതുക്കിയ തീയതി ഇങ്ങനെ
police
ഒരു ബസ് വാങ്ങിക്കോ, ദാ... 40 ലക്ഷം, ഒറ്റ കണ്ടീഷൻ മാത്രം!
Summary

A police recruit trainee, Sambhu R. Krishnan, was arrested by the Peroorkada Police in Thiruvananthapuram for allegedly cheating fellow trainees of over ₹7.18 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com