

തൃശൂർ: വൃക്കകൾ ലഭ്യമാണെന്ന് പറഞ്ഞ് പ്രചരിക്കുന്ന വ്യാജ സന്ദേശത്തെക്കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്. അവയവ ദാനവുമായി ബന്ധപ്പെട്ടു വാട്സ്ആപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും തട്ടിപ്പു സന്ദേശങ്ങൾ പ്രചരിപ്പിച്ചു പണം തട്ടുന്ന സംഘമാണിതിനു പിന്നിലെന്നാണ് മുന്നറിയിപ്പ്.
‘അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച എന്റെ സഹപ്രവർത്തകൻ സുധീർ, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരുടെ ബി പോസിറ്റീവ്, ഒ പോസിറ്റീവ് വൃക്കകൾ സംഭാവന ചെയ്യാനാഗ്രഹിക്കുന്നു’, ‘പ്രിയപ്പെട്ടവരെ, 4 വൃക്കകൾ ലഭ്യമാണ്. ഇന്നലെ അപകടത്തിൽപ്പെട്ട എന്റെ സുഹൃത്തിന്റെ കുടുംബം അവരുടെ വൃക്കകൾ മാനവികതയ്ക്കായി സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നു. ഈ സന്ദേശം മറ്റാർക്കെങ്കിലും കൈമാറുക, ആർക്കെങ്കിലും സഹായമാകും..’ തുടങ്ങിയ സന്ദേശമാണ് വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നത്. സന്ദേശത്തിനൊപ്പം ഫോൺ നമ്പർ ഉള്ളതിനാൽ പലരും ആധികാരികതയിൽ സംശയിക്കാതെ വ്യാപകമായി ഇവ ഷെയർ ചെയ്യുന്നുണ്ട്.
സന്ദേശത്തിനൊപ്പമുള്ള മൂന്ന് നമ്പറുകളിൽ ആദ്യ നമ്പർ പ്രവർത്തന ക്ഷമമമാണെങ്കിലും ഫോൺവിളിച്ചാൽ എടുക്കില്ല. രണ്ടും മൂന്നും നമ്പറുകൾ പ്രവർത്തന രഹിതമാണ്. ആധികാരികത ഉറപ്പില്ലാത്ത ഇത്തരം സന്ദേശങ്ങൾ ആർക്കും പങ്കുവയ്ക്കാതിരിക്കുകയാണ് ഉചിതമെന്നു പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates