പൊലീസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; അന്വേഷണം

കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം.
പൊലീസുകാരന്‍ മരിച്ച സ്ഥലത്ത് പരിശോധന നടത്തുന്നു
പൊലീസുകാരന്‍ മരിച്ച സ്ഥലത്ത് പരിശോധന നടത്തുന്നു
Updated on
1 min read

കാസര്‍കോട്: പൊലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് എആര്‍ ക്യാമ്പിലെ സിപിഒ സുധീഷ്(40) ആണ് മരിച്ചത്. കറന്തക്കാട് പഴയ ആശുപത്രിക്കെട്ടിടത്തിന്റെ മുന്‍വശത്താണ് സുധീഷിന്റെ മൃതദേഹം കണ്ടത്.

ഏറെനാളായി പൂട്ടിക്കിടക്കുന്ന ആശുപത്രിക്കെട്ടിടത്തിന്റെ വളപ്പില്‍ ഒരാള്‍ കമിഴ്ന്നുകിടക്കുന്നത് കണ്ട നാട്ടുകാരനാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. നേരത്തെ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലായിരുന്ന സുധീഷ് നടപടികള്‍ നേരിട്ടതിന്റെ ഭാഗമായാണ് എആര്‍ ക്യാമ്പിലേക്കെത്തിയതെന്നാണ് വിവരം. 

അടുത്തിടെയായി മെഡിക്കല്‍ അവധിയിലായിരുന്നുവെന്നും വിവരമുണ്ട്. കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Akhil Marar
T.N. government bans transport of rough stones
Vehicle modification: Public can express their opinion
Kerala High court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com