

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി20 മത്സരത്തിനിറങ്ങിയ മണ്ഡലങ്ങളില്‍ പോളിങ് ശതമാനം ഉയര്‍ന്നു. ട്വന്റി20 യുടെ തട്ടകമായ കുന്നത്തുനാട്ടില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്. മൂന്നു മുന്നണികളും ഇളക്കിമറിച്ച പ്രചാരണം നടത്തിയതോടെ, കുന്നത്തുനാട്ടില്‍ പോളിങ് 84.9 ശതമാനമായി ഉയര്‍ന്നു.
ത്രികോണ മത്സരത്തില്‍ ട്വന്റി 20 വോട്ടുകളും ബിജെപി വോട്ടുകളും ചേരുമ്പോള്‍ ഇക്കുറി മണ്ഡലം എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കുമെന്ന വ്യാപക പ്രചാരണമാണ് കുന്നത്തുനാട്ടില്‍ നടന്നത്. ട്വന്റി 20 മത്സരിച്ച തൃപ്പൂണിത്തുറയിലും വൈപ്പിനിലും പോളിങ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. ബിജെപിയുടെ ശക്തികേന്ദ്രം കൂടിയായ തൃപ്പൂണിത്തുറയില്‍ പോളിങ് 81.4 ശതമാനമാണ്.
വൈപ്പിനില്‍ 80.05 ശതമാനമാണ് പോളിങ്ങ്. എറണാകുളം ജില്ലയില്‍ ട്വന്റി20 മത്സരിച്ച കൊച്ചി, തൃക്കാക്കര, അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പിറവം മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമെന്ന പ്രതീതി സൃഷ്ടിക്കാനായി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ട്വന്റി 20 മത്സരിച്ച മണ്ഡലങ്ങളില്‍ പോളിങ് ശതമാനം ഉയര്‍ന്നിട്ടുണ്ട്.
ഏറ്റുമാനൂര്‍, തൊടുപുഴ, റാന്നി എന്നീ മണ്ഡലങ്ങളിലാണ് ട്വന്റി 20 മത്സരിച്ചത്. റാന്നിയില്‍ 68.99 ശതമാനം, ഏറ്റുമാനൂര്‍ 75.65 ശതമാനം, തൊടുപുഴ 75.97 ശതമാനം എന്നിങ്ങനെയാണ് പോളിങ്. ഈ മൂന്നു മണ്ഡലങ്ങളിലും ട്വന്റി 20യുടെ ആദ്യ മത്സരമാണ്. ട്വന്റി 20യുടെ സഹായത്തോടെ ക്രിസ്ത്യന്‍ നൂനപക്ഷങ്ങള്‍ക്കിടയില്‍ വേറുറപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates