12 കോടിയുടെ ഭാഗ്യശാലി ആര്?; പൂജാ ബമ്പര്‍ ലോട്ടറി ഫലം ശനിയാഴ്ച

ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച.
pooja bumper
pooja bumperfacebook
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ പൂജാ ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിക്കും.

JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായി പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം 50 ലക്ഷം 10 പേര്‍ക്കും മൂന്നാം സമ്മാനം 5 ലക്ഷം 10 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം അഞ്ച് പേര്‍ക്കും ലഭിക്കും.

അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്ക് ലഭിക്കുമ്പോള്‍ സമാശ്വാസ സമ്മാനം 4 പേര്‍ക്ക് ഒരു ലക്ഷം വീതവും ലഭിക്കും. കൂടാതെ 5000 ( 8100 പേര്‍ക്ക്), 1000 (64800 പേര്‍ക്ക്), 500 (1,29,600 പേര്‍ക്ക് ) 300 (1, 40, 400 പേര്‍ക്ക്) രൂപയും ഉള്‍പ്പെടെ 39,11,20,000 രൂപ സമ്മാനമായി ലഭ്യമാകുന്നതാണ് സമ്മാന ഘടന.

pooja bumper
ഏകാദശി നിറവില്‍ ഗുരുവായൂര്‍, ഇന്ന് ദ്വാദശി പണം സമര്‍പ്പണം; ദര്‍ശന നിയന്ത്രണം
pooja bumper
ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Summary

'Pooja Bumper' lottery results to be announced on Saturday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER