'മുഖ്യമന്ത്രി ആകാനുള്ള വ്യാമോഹം വിലപ്പോകില്ല'; വിഡി സതീശനെതിരെ തൊടുപുഴയിലും പോസ്റ്റര്‍

വിഡി സതീശനെ നിയുക്ത മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിക്കുന്ന ഫ്ളക്സ് എറണാകുളം മൂവാറ്റുപുഴയില്‍ ഉയര്‍ന്നിരുന്നു
VD Satheesan
VD Satheesan
Updated on
1 min read

തൊടുപുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ തൊടുപുഴയില്‍ പോസ്റ്റര്‍. മുഖ്യമന്ത്രിയാകാന്‍ വ്യാമോഹിക്കേണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലിയുടെ പേരിലാണ് പോസ്റ്റര്‍. ആശിര്‍വാദ് തിയേറ്റര്‍, ബസ് സ്റ്റാന്റ് പരിസരങ്ങളിലായാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

VD Satheesan
ബംഗളൂരുവില്‍ മതില്‍ ഇടിഞ്ഞ് അപകടം: മരിച്ച മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; രണ്ടുപേരുടെ നില ഗുരുതരം

''പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ്ജിയെപ്പോലുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല'' എന്നാണ് പോസ്റ്ററില്‍ പറയുന്നത്. നിയുക്ത മുഖ്യമന്ത്രിയെന്ന് സതീശനെ വിശേഷിപ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു. പിന്നാലെയാണ് തൊടുപുഴയില്‍ സതീശനെതിരെ പോസ്റ്റര്‍ ഉയര്‍ന്നത്.

VD Satheesan
എക്സിറ്റ്പോൾ ഫലത്തിൽ പ്രതീക്ഷയോടെ യുഡിഎഫ്, പ്രത്യാഘാതം ​ഗുരുതരമെന്ന് പുടിന്റെ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പോസ്റ്റര്‍. കഴിഞ്ഞ ദിവസം ജനറല്‍ സെക്രട്ടറി കെസി വേണു ഗോപാലിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് വഴിപാട് നേര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് സിഎം അനില്‍കുമാറാണ് വഴിപാട് നേര്‍ന്നത്. പാലക്കാട് ഏമൂല്‍ ഹേമാംബിക ക്ഷേത്രത്തിലായിരുന്നു വഴിപാട്.

വിഡി സതീശനെ നിയുക്ത മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിക്കുന്ന ഫ്ളക്സ് എറണാകുളം മൂവാറ്റുപുഴയില്‍ ഉയര്‍ന്നിരുന്നു. അതേസമയം, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പരിധി വിട്ടുവെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ കെപിസിസിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Summary

Poster against VD Satheesan in Thodupuzha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mahesh Kunjumon, VD Satheesan
vd satheesan, aloshious xavier
jinto john facebook post against vd satheesan
pookie Chief Minister V D Satheesan About viral Expression
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com