മന്ത്രിക്കും കിട്ടി എട്ടിന്റെ പണി! പ്രസംഗിക്കുന്നതിനിടെ കറന്റ് കട്ട്; പ്രസംഗം പൂര്‍ത്തിയാക്കിയത് മൊബൈല്‍ വെളിച്ചത്തില്‍

'സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്. അത് പരിഹരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുന്നുണ്ട്. വൈകാതെ പരിഹാരമാകും'
Power Cut Hits Minister's Speech; Finishes Address in Mobile Flashlight
മൊബൈല്‍ വെളിച്ചത്തില്‍ സംസാരിക്കുന്ന മന്ത്രി സംസാരിക്കുന്നു
Edited By:
Updated on
1 min read

മലപ്പുറം; തിരൂരില്‍ മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രസംഗിക്കുന്നതിനിടെ കറന്റ് പോയി. ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് വൈദ്യുതി മുടങ്ങിയത്. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് മന്ത്രി പ്രസംഗം പൂര്‍ത്തിയാക്കിയത്.

'കറന്റ് പോയതില്‍ പ്രയാസമുണ്ട്. , സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്. അത് പരിഹരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുന്നുണ്ട്. വൈകാതെ പരിഹാരമാകും. ഇനി ഈ പ്രസംഗത്തെ കുറിച്ച് എന്താണ് വരികയെന്ന് എനിക്ക് അറിയില്ല' മന്ത്രി സദസ്സിനോട് പറഞ്ഞു.

കുട്ടികളോട് സംസാരിക്കുന്നതായതിനാല്‍ വൈദ്യുതി മുടങ്ങിയെങ്കിലും മന്ത്രി പ്രസംഗം തുടര്‍ന്നു. സദസദസ്സിലുള്ളവര്‍ മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് ഓണ്‍ ചെയ്തതോടെ മന്ത്രി പ്രസംഗം പൂര്‍ത്തിയാക്കുകയും ചെയ്തു.

Summary

Power Cut Hits Minister's Speech; Finishes Address in Mobile Flashlight

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com