'പി പി ദിവ്യയ്ക്ക് ക്രിമിനൽ മനോഭാവം', നിഷാദിന്റെ വിയോ​ഗത്തിൽ തേങ്ങി സിനിമാലോകം: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു തന്നോട് പറഞ്ഞതായി കണ്ണൂർ കലക്ടറുടെ മൊഴി
top news

പി പി ദിവ്യയ്ക്കെതിരെ ​ഗുരു​തര ആരോപണവുമായി റിമാൻഡ് റിപ്പോർട്ട്. എഡിഎം നവീന്‍ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി പി ദിവ്യ എത്തിയത് കുറ്റവാസനയോടും ആസൂത്രണത്തോടെയുമാണ് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. അതിനിടെ തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു തന്നോട് പറഞ്ഞതായി കണ്ണൂർ കലക്ടറുടെ മൊഴി. ദിവ്യയുടെ ജാമ്യ ഹർജിയിലാണ് മൊഴിയുള്ളത്. കോടതി വിധിയിലെ മൊഴി താന്‍ പൊലീസിന് നല്‍കിയതാണെന്ന് കലക്ടര്‍ അരുണ്‍ കെ വിജയന്‍ സമ്മതിച്ചു. അതിനിടെ എഡിറ്റർ നിഷാദിന്റെ അകാലവിയോ​ഗത്തിൽ വേദന പങ്കുവച്ച് മലയാള സിനിമാലോകം. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ.

1. 'ക്രിമിനല്‍ മനോഭാവം, കുറ്റവാസന, നിയമവുമായി സഹകരിക്കാതെ ഒളിവില്‍ പോയി'; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ദിവ്യക്കെതിരെ ഗുരുതര ആരോപണങ്ങള്‍

PP Divya
പി പി ദിവ്യ ഫെയ്സ്ബുക്ക്

2. ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല...; ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍, മലയാള സിനിമയ്ക്ക് നൊമ്പരം

nishadh yusuf
നിഷാദ് യൂസഫ്

3. 'തെറ്റുപറ്റി എന്ന് എഡിഎം പറഞ്ഞു'; കോടതി വിധിയിലെ മൊഴി ശരിവെച്ച് ജില്ലാ കലക്ടര്‍

ARUN K VIJAYAN
കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ മാധ്യമങ്ങളോട്സ്ക്രീൻഷോട്ട്

4. സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ; അന്തിമചിത്രം തെളിഞ്ഞു

P Sarin
പി സരിന്‍ ഫെയ്‌സ്ബുക്ക്‌

സംസ്ഥാനത്ത നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കുന്ന എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ. പി സരിന് സ്റ്റെതസ്‌കോപ്പും ചേലക്കരയില്‍ പിവി അന്‍വറിന്റെ പാര്‍ട്ടിയായ ഡിഎംകെ സ്ഥാനാര്‍ഥി എന്‍കെ സുധീറിന് ഓട്ടോയും തെരഞ്ഞെടുപ്പ് ചിഹ്നം. ചേലക്കരയില്‍ ആറ് പേരും പാലക്കാട് പത്തുപേരും വയനാട്ടില്‍ പതിനാറുപേരുമാണ് മത്സരരംഗത്തുള്ളത്.

5. 'നിങ്ങളോട് പറയാൻ സൗകര്യമില്ല, നിങ്ങളിനിയും കുറച്ച് നടക്ക്'; മാധ്യമങ്ങളോട് സുരേഷ് ​ഗോപി

Suresh Gopi
സുരേഷ് ​ഗോപിസ്ക്രീൻഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com