കൊച്ചി: ഇരുചക്ര വാഹനവുമായി അഭ്യാസം നടത്തുന്ന വീഡിയോ പോസ്റ്റ് ചെയ്ത അങ്കമാലി സ്വദേശിയെ പൊക്കാനെത്തിയതാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. എന്നാൽ പരിശോധനയ്ക്കായി വീട്ടിലെത്തിയപ്പോഴാണ് മനസിലായത് അതിലും വലിയ നിയമ ലംഘനമാണ് നടന്നിരിക്കുന്നതെന്ന്. ലൈസൻസ് ഇല്ലാതെയായിരുന്നു ഇയാളുടെ ചീറി പായൽ.
ഇൻസ്റ്റഗ്രാമില്‍ സ്ഥിരമായി ഇയാൾ ഇരുചക്ര വാഹനങ്ങളിലെ അഭ്യാസ പ്രകടനങ്ങളുടെ വീഡിയോ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് തിരഞ്ഞെത്തിയത്.
ഇത്രയും നാള്‍ ലൈസൻസ് ഇല്ലാതെയായിരുന്നു ഇയാൾ വാഹനമോടിച്ചിരുന്നത്. ആളെ സംബന്ധിച്ച വിവരങ്ങള്‍ തുടർ നടപടികൾക്കായി കോടതിയില്‍ സമര്‍പ്പിച്ചു. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിനും അപകടകരവും അശ്രദ്ധവുമായ ഡ്രൈവിങ്ങിനും ഇയാൾക്കെതിരെ നടപടികള്‍ സ്വീകരിക്കും.
ഇരുചക്ര വാഹനങ്ങളിലെ രൂപ മാറ്റവുമായി ബന്ധപ്പെട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക ക്യാംപയിനിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ഡീലര്‍മാരില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് വാഹന ഉടമകളുടെ വീടുകളില്‍ നേരിട്ടെത്തിയാണ് പരിശോധന. ജില്ലയില്‍ എല്ലാ സ്ഥലങ്ങളിലും ഇത്തരത്തിലുള്ള പരിശോധന പുരോഗമിക്കുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates