'മോദിക്കൊപ്പം ചേരാന്‍ ഉപദേശിച്ചത് പ്രണബ്'; അസംബന്ധമെന്ന് മകന്‍; സുവേന്ദുവിന് മറുപടി

'ബിജെപിയില്‍ ചേരാന്‍ പ്രണബ് ബാബു ഉപദേശിച്ചു എന്ന മുഖ്യമന്ത്രി സുവേന്ദുവിന്റെ അവകാശവാദം അടിസ്ഥാനമില്ലാത്തതാണ്. ഉപദേശം നല്‍കാന്‍ മാത്രം മുതിര്‍ന്ന നേതാവായിരുന്നില്ല അദ്ദേഹം '
Suvendu Adhikari
സുവേന്ദു അധികാരിFile Photo
Edited By:
Updated on: 
1 min read

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചേരാന്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്നെ ഉപദേശിച്ചിരുന്നെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അവകാശവാദം അടിസ്ഥാനരഹിതമെന്ന് മുന്‍ കോണ്‍ഗ്രസ് എംപി അഭിജിത് മുഖര്‍ജി. എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് പ്രണബ് മുഖര്‍ജിയുടെ മകന്‍ കൂടിയായ അഭിജിത്തിന്റെ പ്രതികരണം.

'ബിജെപിയില്‍ ചേരാന്‍ പ്രണബ് ബാബു ഉപദേശിച്ചു എന്ന മുഖ്യമന്ത്രി സുവേന്ദുവിന്റെ അവകാശവാദം അടിസ്ഥാനമില്ലാത്തതാണ്. ഉപദേശം നല്‍കാന്‍ മാത്രം മുതിര്‍ന്ന നേതാവായിരുന്നില്ല അദ്ദേഹം ' രണ്ട് തവണ എംപിയായിരുന്ന അഭിജിത്ത് മുഖര്‍ജി പറഞ്ഞു. കൊല്‍ക്കത്തയിലെ ഒരു പരിപാടിക്കിടെ രാഷ്ട്രപതി ഭവനില്‍ വെച്ച് അന്തരിച്ച മുന്‍ രാഷ്ട്രപതി തന്നോട് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചേരാന്‍ ഉപദേശിച്ചിരുന്നു എന്ന് സുവേന്ദു അധികാരി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അഭിജിത്തിന്റെ പ്രതികരണം.

അമ്മയും അനന്തരവനും നിയന്ത്രിക്കുന്ന ഒറ്റയാള്‍ പാര്‍ട്ടിയായാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നതെന്നും സുവേന്ദു പറഞ്ഞു. 'നിങ്ങള്‍ എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് ആലോചിക്കുക. ഒരു ജീവനക്കാരനായി തുടരാനാണ് ആഗ്രഹമെങ്കില്‍ ഇവിടെത്തന്നെ തുടരാം. സ്വന്തംനിലയില്‍ മുന്നോട്ടുപോവാനാണ് ആഗ്രഹമെങ്കില്‍ മോദിജിക്കൊപ്പം ചേരുക' എന്നായിരുന്നു പ്രണബ് മുഖര്‍ജിയുടെ ഉപദേശം. അതേസമയം, ഈ സംഭാഷണം കൃത്യമായി എപ്പോഴാണ് നടന്നതെന്ന് വെളിപ്പെടുത്താന്‍ സുവേന്ദു തയ്യാറായില്ല. അന്തരിച്ച നേതാവിനെക്കുറിച്ച് അനാവശ്യവിവാദമുണ്ടാക്കാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Summary

Pranab Mukherjee's Son Calls Suvendu Adhikari's BJP Advice Claim "Untenable"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER