എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി വാര്‍ത്താക്കുറിപ്പ്; പിആര്‍ഡി ഉദ്യേഗസ്ഥന് സസ്‌പെന്‍ഷന്‍

Press release for LDF candidate; PRD official suspended
പിആര്‍ഡി വാര്‍ത്താക്കുറിപ്പ്
Updated on
1 min read

കണ്ണൂര്‍: കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന ആരോപണത്തില്‍ പിആര്‍ഡി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. അഴീക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി സുമേഷിന്റെ പരാതി പിആര്‍ഡി വാര്‍ത്താക്കുറിപ്പായി ഇറക്കിയെന്നായിരുന്നു ആരോപണം. സുമേഷിനെതിരെ നടക്കുന്ന വ്യക്തിഹത്യ ശ്രമങ്ങളെ കുറിച്ചുള്ള പരാതിയാണ് വാര്‍ത്താക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയത്. ഇത് ഗുരുതര ചട്ടലംഘനമാണെന്ന് കണ്ണൂര്‍ ഡിസിസി ആരോപിച്ചിരുന്നു.

Press release for LDF candidate; PRD official suspended
ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴ; കോഴിക്കോട് കാറ്റിന് സാധ്യത; കനത്ത ചൂട് തുടരും

സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടു. വിഷയത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ കലക്ടറോടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഉദ്യോഗസ്ഥന്‍ തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ചെന്ന് കണ്ടെത്തിയാണ് കലക്ടറുടെ നടപടി. അതേസമയം കലക്ടര്‍ക്ക് എല്‍ഡിഎഫ് നല്‍കിയ പരാതിയെക്കുറിച്ച് വാര്‍ത്താക്കുറിപ്പ് തയ്യാറാക്കുക മാത്രമാണ് ചെയ്തതെന്നാണ് പിആര്‍ഡിയുടെ വിശദീകരണം.

മുസ്ലിംലീഗ് ജില്ലാപ്രസിഡന്റും യുഡിഎഫ് ജില്ലാ കണ്‍വീനറുമായ കരീം ചേലേരിയാണ് അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. തളിപ്പറമ്പ് സി എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറിയാണ് കരീം ചേലേരി. ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

Summary

Press release for LDF candidate; PRD official suspended

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com