

കോഴിക്കോട്: അധ്യാപികമാര്‍ പ്രതിയായ എംഡിഎംഎ കേസില്‍ മുഖ്യപ്രതി പിടിയില്‍. വയനാട് സ്വദേശി ഷിന്റോയാണ് അറസ്റ്റിലായത്. ഇയാളെ ഹൈദരബാദില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
വയനാട് ബത്തേരി സ്വദേശിയ്ക്കായി നാല് മാസത്തിലേറെ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മറ്റൊരു ലഹരിക്കേസുമായി ബന്ധപ്പെട്ട് ഷിന്റോയെ ഹൈദരബാദ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ നാളെ കേരളത്തിലെത്തിക്കും.
ബത്തേരി സ്വദേശിയായ ഷിന്റോ വടകര എംഡിഎംഎ കേസില്‍ അധ്യാപികമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതി സ്ഥലം വിട്ടിരുന്നു. പൊലീസ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസം ഷിന്റോയുടെ സുഹൃത്തുക്കളായ രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. മലബാറില്‍ എംഡിഎംഎ എത്തിക്കുന്നതില്‍ പ്രധാന കണ്ണി ഷിന്റോയാണെന്നാണ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പതിനൊന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ മിക്കവര്‍ക്കും ജാമ്യം ലഭിച്ചു. വടകര താഴെ അങ്ങാടി സ്വദേശി സഫ് വാനെ എം.ഡി.എം.എയുമായി പിടികൂടിയതോടെ നടത്തിയ അന്വേഷണത്തിലാണ് കേസിൽ മറ്റ് പ്രതികൾ പൊലീസിന്റെ വലയിലായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates