പ്രധാനമന്ത്രി നാളെ കേരളത്തിൽ; തൃശൂർ തേക്കിൻകാട് മൈതാനം ചുറ്റി റോഡ് ഷോ

റോഡ് ഷോയ്ക്ക് ശേഷം മഹിളാ സമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി/പിടിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദി/പിടിഐ
Updated on
1 min read

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തൃശൂരിലേക്ക് പോകും. തേക്കിൻകാട് മൈതാനം ചുറ്റി അദ്ദേഹത്തിന്റെ റോഡ് ഷോയും നാളെ നടക്കും. റോഡ് ഷോയ്ക്ക് ശേഷം മഹിളാ സമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും. 

ഇന്ന് തമിഴ്നാട്ടിലാണ് അദ്ദേഹത്തിന്റെ സന്ദർശനം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് അദ്ദേഹം തമിഴ്നാട്ടിൽ എത്തുന്നത്.

റോഡ്, റെയിൽ, വ്യോമ ​ഗതാ​ഗത മേഖലയിലാണ് പദ്ധതികൾ. 19,500 കോടിയുടെ വികസന പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com